സ​ബ് ക​ള​ക്ട​ർ അ​ട​ച്ച ബ​സ്‌സ്റ്റാ​ൻ​ഡ് എം​എ​ൽ​എ തു​റ​ന്നു
Thursday, April 18, 2019 12:17 AM IST
മ​ഞ്ചേ​രി: ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ട​ച്ചി​ട്ട മ​ഞ്ചേ​രി​യി​ലെ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് എം​എ​ൽ​എ​യും ന​ഗ​ര​സ​ഭാ​ധി​കൃ​ത​രും വ്യാ​പാ​രി​ക​ളും ചേ​ർ​ന്നു തു​റ​ന്നു. ജി​ല്ലാ ക​ള​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ ആ​ർ​ടി​എ കൈ​ക്കൊ​ണ്ട നി​ല​പാ​ട് പ​ര​സ്യ​മാ​യി ലം​ഘി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ സ്വീ​ക​രി​ച്ച​ത്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പ​ഴ​യ ബ​സ്‌സ്റ്റാ​ൻ​ഡ്് കെ​ട്ടി​ടം ഉ​പ​യോ​ഗി​ക്കാ​തെ ബ​സ്ബേ സം​വി​ധാ​നം നി​ല​നി​ർ​ത്ത​ണ​മെ​ന്ന നി​ല​പാ​ടാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ സ്വീ​ക​രി​ച്ച​ത്. പോ​ലീ​സി​നെ പോ​ലും നോ​ക്കു​കു​ത്തി​ക​ളാ​ക്കി യാ​ത്ര​ക്കാ​ർ​ക്ക് സ്റ്റാ​ൻ​ഡ്് പ​രി​സ​ര​ത്തു നി​ന്നു ബ​സി​ൽ ക​യ​റാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കി​യ​ത് ഗ​താ​ഗ​ത പ​രി​ഷ്കര​ണ​ത്തി​ലെ നി​യ​മ പ്ര​തി​സ​ന്ധി​ക​ൾ സ​ങ്കീ​ർ​ണ​മാ​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ 11 ‌ന് ശേ​ഷ​മാ​ണ് എം. ​ഉ​മ്മ​ർ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എം സു​ബൈ​ദ, ഉ​പാ​ധ്യ​ക്ഷ​ൻ വി.​പി ഫി​റോ​സ്, ഭ​ര​ണ​മു​ന്ന​ണി കൗ​ണ്‍​സി​ല​ർ​മാ​രാ​യ വ​ല്ലാ​ഞ്ചി​റ മു​ഹ​മ്മ​ദ​ലി, അ​ജ്മ​ൽ സു​ഹീ​ദ്, ആ​ക്ക​ല മു​സ്ത​ഫ, സ​മീ​റ മു​സ്ത​ഫ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​തി​നി​ധി​ക​ളാ​യ എം.​പി.​എ ഹ​മീ​ദ് കു​രി​ക്ക​ൾ, നി​വി​ൽ ഇ​ബ്രാ​ഹിം, ടൗ​ണ്‍ സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ബു കാ​രാ​ശേ​രി, പി.​വി.​എം ഷാ​ഫി, എ​സ്ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ്, ബ​സു​ട​മ പ്ര​തി​നി​ധി​ക​ളാ​യ പ​ക്കീ​സ കു​ഞ്ഞി​പ്പ, പി.​എം.​എ മാ​ൻ​മാ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വു​മാ​യെ​ത്തി മ​ഞ്ചേ​രി​യി​ലെ പ​ഴ​യ ബ​സ്‌സ്റ്റാ​ൻ​ഡ് ക​വാ​ട​ത്തി​ൽ പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ൾ നീ​ക്കി ബ​സു​ക​ൾ പ്ര​വേ​ശി​പ്പി​ച്ച​ത്.
കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ന​ഗ​ര​മ​ധ്യ​ത്തി​ലൂ​ടെ ക​ച്ചേ​രി​പ്പ​ടി ഐ​ജി​ബി​ടി സ്റ്റാ​ൻ​ഡി​ലേ​ക്കു പോ​കു​ന്ന മു​ഴു​വ​ൻ ബ​സു​ക​ളും ബ​സ്ബേ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഴ​യ ബ​സ്‌സ്റ്റാ​ൻ​ഡി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന സം​വി​ധാ​ന​മാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കി​യ​ത്. ഇ​തു ത​ട​യാ​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജ​ന​പ്ര​തി​നി​ധി​ക​ൾ ത​ട​ഞ്ഞു. ത​ട​ർ​ന്ന് എ​സ്ഐ​യും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​രെ ത​ട​യാ​നാ​യി​ല്ല. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​ണ്ടൂ​ർ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മ​ഞ്ചേ​രി സി​ഐ അ​ട​ക്കം ജി​ല്ല​യി​ലെ മി​ക്ക പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സു​ര​ക്ഷാ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു. ഗ​താ​ഗ​ത പ​രി​ഷ്ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഞ്ചേ​രി ന​ഗ​ര​മ​ധ്യ​ത്തി​ലെ പ​ഴ​യ ബ​സ്സ്റ്റാ​ൻ​ഡ് ഈ ​മാ​സം നാ​ലി​നാ​ണ് സ​ബ് ക​ള​ക്ട​ർ അ​നു​പം മി​ശ്ര എ​ത്തി പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ പൂ​ർ​ണ​മാ​യും അ​ട​ച്ച​ത്. ബ​സ്ബേ സം​വി​ധാ​ന​മോ ബ​സ് കാ​ത്തി​രി​പ്പി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളോ ഏ​ർ​പെ​ടു​ത്താ​തെ സ്റ്റാ​ൻ​ഡ് അ​ട​ച്ച​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.
നി​യ​മ​പ​ര​മാ​യി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ന​പ​ക്ഷ​ത്തു നി​ന്നു ഇ​ത്ത​ര​മൊ​രു ന​ട​പ​ടി കൈ​ക്കൊ​ണ്ട​തെ​ന്നു എം. ​ഉ​മ്മ​ർ എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. ന​ഗ​ര​ത്തി​ലെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ പോ​ലും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പേ​രി​ൽ ത​ട​യു​ന്പോ​ൾ ജ​ന​ങ്ങ​ളെ ക​ന​ത്ത ചൂ​ടി​ൽ പെ​രു​വ​ഴി​യി​ലാ​ക്കു​ന്ന ഗ​താ​ഗ​ത പ​രി​ഷ്കാ​രം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു എം​എ​ൽ​എ പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭ​യു​ടെ അ​റി​വോ​ടെ​യാ​യി​രു​ന്നി​ല്ല സ​ബ് ക​ള​ക്ട​റു​ടെ ന​ട​പ​ടി​യെ​ന്നു ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എം. സു​ബൈ​ദ പ​റ​ഞ്ഞു. നാ​റ്റ്പാ​ക് റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് പ​ഴ​യ ബ​സ്റ്റാ​ൻ​ഡി​ൽ ബ​സ്ബേ സം​വി​ധാ​നം നി​ല​നി​ർ​ത്തി കെ​ട്ടി​ടം പൊ​ളി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നു ക​ട​ക​വി​രു​ദ്ധ​മാ​യ നി​ല​പാ​ടാ​ണ് ആ​ർ​ടി​എ കൈ​ക്കൊ​ണ്ട​തെ​ന്നും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണെ​ന്ന വ്യ​ക്ത​മാ​ക്കാ​നാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നും മു​സ്ലിം ലീ​ഗ് നേ​താ​വു​മാ​യ വ​ല്ലാ​ഞ്ചി​റ മു​ഹ​മ്മ​ദ​ലി വ്യ​ക്ത​മാ​ക്കി. അ​തോ​ടൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടു എം​എ​ൽ​എ ന​ട​ത്തു​ന്ന നാ​ട​ക​മാ​ണ് ഇ​ന്ന​ലെ മ​ഞ്ചേ​രി​യി​ലു​ണ്ടാ​യ​തെ​ന്ന് ഒ​രു വി​ഭാ​ഗം ആ​രോ​പി​ക്കു​ന്നു. ബ​സ് സ്റ്റാ​ൻ​ഡ് പ്ര​ശ്ന​ത്തി​ൽ പ​രി​ഹാ​ര​മി​ല്ലെ​ങ്കി​ൽ വോ​ട്ട് ന​ൽ​കി​ല്ലെ​ന്നു ബ​സ് സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​രി​ക​ൾ തു​റ​ന്നു പ​റ​ഞ്ഞ​താ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ എം​എ​ൽ​എ​യെ പ്രേ​രി​പ്പി​ച്ച​ത്.