അ​ട​ച്ചി​ട്ട വീ​ട്ടി​ലെ കവ​ർ​ച്ച: അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​ം
Friday, April 19, 2019 12:30 AM IST
തേ​ഞ്ഞി​പ്പ​ലം: ഒ​ലി​പ്രം പ​തി​നാ​ലാം മൈ​ലി​ൽ അ​ട​ച്ചി​ട്ട വീ​ട്ടി​ൽ നി​ന്നും 37 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ചൊ​ട്ട്യാ​ർ​മാ​ട് ഒ​ലി​പ്രം ക​ട​വ് റോ​ഡി​ൽ പ​തി​നാ​ലാം മൈ​ലി​ൽ റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള വി.​ശ​ങ്ക​ര​മേ​നോ​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ പ​തി​നാ​ലി​ന് വീ​ട്ടി​ൽ നി​ന്നും കു​ടും​ബ സ​മേ​തം പു​റ​ത്ത് പോ​യ ഇ​വ​ർ 16ന് ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. പി​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ കി​ട​പ്പ് മു​റി​യി​ലെ അ​ല​മാ​ര ത​ക​ർ​ത്താ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്. വീ​ട്ടി​ൽ ആ​ളി​ല്ലാ​യെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഇ​ത്ത​ര​ത്തി​ൽ അ​ട​ച്ചി​ട്ട വീ​ടു​ക​ളി​ൽ തേ​ഞ്ഞി​പ്പ​ലം പോ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട പു​ത്തൂ​ർ പ​ള്ളി​ക്ക​ലി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നേ​ര​ത്തേ മോ​ഷ​ണ ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും കേ​സി​ൽ തു​ന്പു​ണ്ടാ​ക്കാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​നി​ടെ​യാ​ണ് അ​ട​ച്ച വീ​ട്ടി​ൽ നി​ന്ന് 37 പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന​ത്. നേ​ര​ത്തെ വി​വി​ധ മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​വ​രെ ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് അ​ന്വേ​ഷ​ണം. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.