ആ​ലു​ക്ക​ൽ പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജ​മാ​യി
Friday, April 19, 2019 12:31 AM IST
മ​ഞ്ചേ​രി: കീ​ഴു​പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​നെ അ​രീ​ക്കോ​ട് പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ആ​ലു​ക്ക​ൽ പാ​ലം ഉ​ദ്ഘാ​ട​ന സ​ജ്ജ​മാ​യി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പെ​രു​മാ​റ്റ​ച​ട്ടം പി​ൻ​വ​ലി​ക്കു​ന്ന​തോ​ടെ പാ​ല​ത്തി​ന്‍റെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​ന ക​ർ​മം ന​ട​ക്കും.
21 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് പാ​ല​വും അ​പ്രോ​ച്ച് റോ​ഡും പൂ​ർ​ത്തി​യാ​ക്കി​യ​ത്. കീ​ഴു​പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​നെ അ​രീ​ക്കോ​ടു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന 193 മീ​റ്റ​ർ നീ​ള​വും 11 മീ​റ്റ​ർ വീ​തി​യി​ലു​മു​ള്ള പാ​ല​മാ​ണ് ചാ​ലി​യാ​റി​ന് കു​റു​കെ യാ​ഥാ​ർ​ഥ്യ​മാ​യ​ത്. പു​ഴ​യി​ൽ ആ​റ് പി​ല്ല​റു​ക​ളും ഇ​രു ക​ര​ക​ളി​ലാ​യി ര​ണ്ട് ഫി​ല്ല​റു​ക​ളി​ലു​മാ​ണ് പാ​ലം നി​ർ​മി​ച്ച​ത്. ഇ​രു​വ​ശ​ങ്ങ​ളി​ലും 1.5 മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കീ​ഴു​പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ൽ സ്കൂ​ളു​ക​ളും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും ബാ​ങ്കു​ക​ളും ആ​രോ​ഗ്യ​കേ​ന്ദ്ര​വും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്. കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി​യാ​ണ് ഇ​വ​ർ ടൗ​ണി​ലേ​ക്ക് എ​ത്തു​ന്ന​ത്.
പാ​ലം തു​റ​ക്കു​ന്ന​തോ​ടെ അ​രീ​ക്കോ​ട്, കു​നി​യി​ൽ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കും എ​ളു​പ്പ മാ​ർ​ഗ​മാ​വും. പ്ര​ദേ​ശ​ത്ത് വി​നോ​ദ​ഞ്ചാ​ര വി​ക​സ​നം ഉ​ൾ​പ്പെ​ടെ സാ​ധ്യ​ത​ക​ൾ ഏ​റെ​യു​ണ്ടെ​ങ്കി​ലും യാ​ത്രാ​സൗ​ക​ര്യം പ്ര​ധാ​ന ത​ട​സ​മാ​യി​രു​ന്നു. പാ​ലം തു​റ​ക്കു​ന്ന​തോ​ടെ നാ​ടി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റും.