കേ​ര​ളാ ടീ​മി​നു സ്വീ​ക​ര​ണം ന​ൽ​കി
Friday, April 19, 2019 12:32 AM IST
മ​ങ്ക​ട: ഭോ​പ്പാ​ലി​ൽ ന​ട​ന്ന ദേ​ശീ​യ അ​ണ്ട​ർ- 15 ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ കേ​ര​ളാ ടീ​മി​നു പാലക്കാട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ര​ക്ഷി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും കു​ട്ടു​കാ​രും ചേ​ർ​ന്നു സ്വീ​ക​ര​ണം ന​ൽ​കി. 13, 14, 15 തി​യ​തി​ക​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കേ​ര​ളം ജാ​ർ​ഖ​ണ്ഡി​നോ​ടു സെ​മി​യി​ലാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. ക്വാ​ർ​ട്ട​ർ വ​രെ തോ​ൽ​വി​യ​റി​യാ​തെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച കേ​ര​ളം സെ​മി​യി​ൽ ജാ​ർ​ഖ​ണ്ഡു​മാ​യി സ​മ​നി​ല നേ​ടി. തു​ട​ർ​ന്നു ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​നു മൂ​ന്നാം സ്ഥാ​നം ല​ഭി​ച്ചു.
മു​സ്അ​ബ് അ​ബ്ദു​സ​ലാം മ​ങ്ക​ട, മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ ഇ​സ്മാ​യി​ൽ ചാ​പ്പ​ന​ങ്ങാ​ടി, ആ​ന്‍റോ സു​നി​ൽ ചു​ങ്ക​ത്ത​റ, അ​നു​ദേ​വ് പ്ര​ദീ​പ് രാ​മ​വ​ർ​മ​പു​രം, അ​ജ്മ​ൽ​ഷാ മ​ൻ​സൂ​ർ വ​ലി​യ​പ​റ​ന്പ്, റി​ൻ​ഷാ​ദ് അ​ബ്ദു​റ​ഹി​മാ​ൻ കാ​വു​ങ്ങ​ൽ, ഫ​സ​ൽ നൗ​ഷാ​ദ് കൂ​ർ​മ​ത്ത് തി​രൂ​ര​ങ്ങാ​ടി, സ​ഹ​ൽ അ​ബ്ദു​സ​ലാം മ​തി​ര​ശേ​രി, അ​തു​ൽ​കൃ​ഷ്ണ​ഗോ​പി വ​ല്ല​ച്ചി​റ, നി​യാ​സ് മൂ​സ വ​ള്ളു​വ​ങ്ങാ​ട്, നു​ഉ്മാ​ൻ നൗ​ഫ​ൽ ക​രി​ഞ്ചാ​പാ​ടി, നി​ര​ഞ്ജ​ൻ സ​ജി​ൽ കൂ​ർ​ക​ഞ്ചേ​രി, മി​ഹാ​ദ് സി​യാ​ദ് തി​രൂ​ർ, സ​ൽ​മാ​ൻ മ​ജീ​ദ് പ​ഴ​മ​ള്ളൂ​ർ, ഹം​ദി ഹ​ക്കീം വേ​ങ്ങ​ര എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തി​നു വേ​ണ്ടി ബൂ​ട്ട​ണി​ഞ്ഞ​വ​ർ. ടീം ​കോ​ച്ച് ഫ​സ​ൽ. ശ​ഫീ​ഖ് മാ​നേ​ജ​ർ. മു​സ്ത​ഫ, സ​മീ​ർ സാ​ഹി​ബ് എ​ന്നി​വ​രാ​ണ് ടീം ​അം​ഗ​ങ്ങ​ൾ.