ഹൃ​ദ​യം ക​വ​ർ​ന്ന് പ്രി​യ​ങ്ക
Sunday, April 21, 2019 2:16 AM IST
നി​ല​ന്പൂ​ർ: നെ​ഹ്റു കു​ടും​ബ​ത്തി​ന്‍റെ ഇ​ളം​മു​റ​ക്കാ​രി​യെ ഒ​രു നോ​ക്ക് കാ​ണാ​ൻ ഒ​ഴു​കി​യെ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ. പ്രി​യ​ങ്കാ​ഗാ​ന്ധി വ​രു​ന്ന എ​ന്ന​റി​ഞ്ഞ​തു​മു​ത​ൽ നി​ല​ന്പൂ​രി​ലും അ​രീ​ക്കോ​ടും യുഡിഎഫ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശം തു​ട​ങ്ങി​യി​രു​ന്നു. ഉ​ച്ച​യോ​ടെ​ത​ന്നെ സ​മ്മേ​ള​ന​ന​ഗ​രി​യി​ലേ​ക്ക് ജ​ന​പ്ര​വാ​ഹ​മാ​യി​രു​ന്നു.

വ​യ​നാ​ട്ടി​ൽ നി​ന്നും 2.50ഓ​ടെ നി​ല​ന്പൂ​ർ പീ​വീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലാ​ണ് ഹെ​ലി​കോ​പ്ട​ർ ഇ​റ​ങ്ങി​യ​ത്. വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ നി​ല​ന്പൂ​രി​ന്‍റെ വീ​ഥി​ക​ളി​ലൂ​ടെ സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്ക് എ​ത്തി.

1957ലാ​ണ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു നി​ല​ന്പൂ​രി​ലെ​ത്തി​യ​ത്. അ​ന്ന് വ​ലി​യ കോ​വി​ല​ക​ത്ത് എ​ത്തി ഭ​ക്ഷ​ണ​വും ക​ഴി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. 1982ലാ​ണ് ഇ​ന്ദി​രാ​ഗാ​ന്ധി നി​ല​ന്പൂ​രി​ലെ​ത്തി​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദി​ന്‍റെ പ്ര​ച​ര​ണ​ത്തി​നാ​ണ് എ​ത്തി​യ​ത്. 1987ൽ ​രാ​ജീ​വ്ഗാ​ന്ധി​യും തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​ന്പൂ​രി​ൽ എ​ത്തി​യി​രു​ന്നു. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും ഇ​ന്ദി​രാ​ഗാ​ന്ധി​യും പൊ​ലി​സ് ക്യാം​പി​നോ​ട് ചേ​ർ​ന്നു​ള്ള ഗ്രൗ​ണ്ടി​ലാ​ണ് ഇ​റ​ങ്ങി​യ​ത്. രാ​ജീ​വ് ഗാ​ന്ധി 1987ൽ ​പ്ര​സം​ഗി​ച്ച അ​തേ സ്ഥ​ല​ത്താ​ണ് ച​രി​ത്ര​ത്തി​ന്‍റെ നി​യോ​ഗം പോ​ലെ മ​ക​ൾ പ്രി​യ​ങ്ക​യും എ​ത്തി​യ​ത്. രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ വ​ര​വി​നാ​യി നി​ല​ന്പൂ​രി​ലെ ജ​നം ഏ​റെ ഉ​റ്റു​നോ​ക്കി​യെ​ങ്കി​ലും സ​മ​യ​ക്കു​റ​വ് മൂ​ലം വ​ണ്ടൂ​രി​ലെ യോ​ഗ​ത്തി​ലാ​ണ് രാ​ഹു​ൽ എ​ത്തി​യ​ത്. ഇ​തി​നാ​ലാ​ണ് പ്രി​യ​ങ്ക പ്ര​ധാ​ന​മാ​യും നി​ല​ന്പൂ​രി​ലെ​ത്തി​യ​ത്.

ഉ​ച്ച​ കഴിഞ്ഞ് ഒന്നോ​ടെ അ​രീ​ക്കോ​ട്ടെ പൊ​തു​സ​മ്മേ​ള​ന വേ​ദി​യാ​യ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു പ്ര​വ​ർ​ത്ത​ക​ർ ഒ​ഴു​കി​കൊ​ണ്ടി​രു​ന്നു. ക​ന​ത്ത വെ​യി​ൽ വ​ക​വെ​ക്കാ​തെ അ​വ​ർ ക്ഷ​മ​യോ​ടെ കാ​ത്തി​രു​ന്നു. ഇ​തി​നി​ടെ അ​ൽ​പം ആ​ശ്വാ​സ​മാ​യി ഏ​താ​നും സ​മ​യം മാ​ത്രം വേ​ന​ൽ​മ​ഴ ചാ​റി. 3.39ന് ​അ​രീ​ക്കോ​ട് സു​ല്ല​മു​സ​ലാം കോ​ള​ജി​ലെ ഹെ​ലി​പ്പാ​ഡി​ൽ ഇ​റ​ങ്ങി​യ പ്രി​യ​ങ്ക​യെ പി.​കെ ബ​ഷീ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. റോ​ഡി​ൽ നി​റ​ഞ്ഞു​നി​ന്ന പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്ത് തു​റ​ന്ന കാ​റി​ൽ പൊ​തു​സ​മ്മേ​ള​നം ന​ട​ക്കു​ന്ന മൈ​താ​ന​ത്തേ​ക്ക് പ്രി​യ​ങ്ക നീ​ങ്ങി. ഇ​തി​നി​ടെ കാ​റി​നു മു​ക​ളി​ൽ ക​യ​റി​യ പ്രി​യ​ങ്ക​യോ​ട് വേ​ദി​ക്ക​രി​കി​ൽ നി​ന്നു ഉ​ള്ളി​ലൂ​ടെ ഇ​റ​ക്കാ​ൻ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും കാ​റി​നു മു​ക​ളി​ൽ ഇ​രി​പ്പു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു പ്രി​യ​ങ്ക. തു​ട​ർ​ന്നു വേ​ദി​യി​ലെ​ത്തി​യ പ്രി​യ​ങ്ക സ​ദ​സി​നെ അ​ഭി​വാ​ദ്യം ചെ​യ്തു. തു​ട​ർ​ന്നു അ​രീ​ക്കോ​ടി​ന്‍റെ ഫു​ട്ബോ​ൾ ക​ന്പ​ത്തെ​ക്കു​റി​ച്ചു പറഞ്ഞുതു​ട​ങ്ങി​യ പ്ര​ഭാ​ഷ​ണം 43 മി​നു​ട്ട് നീ​ണ്ടു. സ​മ്മേ​ള​നം ക​ഴി​ഞ്ഞു തു​റ​ന്ന കാ​റി​നു മു​ക​ളി​ൽ ക​യ​റി യാ​ത്ര തി​രി​ച്ച പ്രി​യ​ങ്ക​യെ ചേ​ർ​ത്ത് സെ​ൽ​ഫി​യെ​ടു​ത്തും മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യും പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യാ​ക്കി. അ​ഡ്വ.​സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. നേ​താ​ക്ക​ളാ​യ കെ.​സി വേ​ണു​ഗോ​പാ​ൽ, മു​സ്ലിം ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ഖാ​ദ​ർ മൊ​യ്തീ​ൻ, കെ.​പി.​എ മ​ജീ​ദ്, എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, കെ.​സി അ​ബു, കെ.​ടി അ​ഷ്റ​ഫ്, കെ.​പി നൗ​ഷാ​ദ​ലി, പി.​വി മ​നാ​ഫ്, പി.​പി സ​ഫ​റു​ള്ള എ​ന്നി​വ​ർ പ്രസംഗിച്ചു. പി.​കെ ബ​ഷീ​ർ എം.​എ​ൽ.​എ സ്വാ​ഗ​തം പ​റ​ഞ്ഞു.

പൊരിവെയിലിൽ
ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം

നി​ല​ന്പൂ​ർ: പ്രി​യ​ങ്കാ​ഗാ​ന്ധി​യെ ഒ​രു നോ​ക്കു കാ​ണാ​ൻ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്കം പൊ​രി​വെ​യി​ലി​ൽ കാ​ത്തു നി​ന്ന​ത് ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം. മൂ​ന്നു മ​ണി​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന പ​രി​പാ​ടി മ​ഴ കാ​ര​ണം ര​ണ്ടു​മ​ണി​യി​ലേ​ക്ക് മാ​റ്റിയെന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് 12 മ​ണി​യോ​ടെ ത​ന്നെ നി​ല​ന്പൂ​ർ കോ​ട​തി​പ്പ​ടി​യി​ലെ സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്ക് ആളുകൾ എ​ത്തി​യ​ത്. സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം പൊ​തു​സ​മ്മേ​ള​ന​ന​ഗ​രി​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ്

പൊള്ളുന്ന വെ​യി​ല​ത്ത് നി​ര​ത്തി​യി​ട്ടി​രു​ന്ന ക​സേ​ര​ക​ൾ ക​ണ്ട​ത്. വെയിലിൽ നിന്നു രക്ഷതേടി പ​ല​രും ക​സേ​ര​ക​ൾ ത​ല​യി​ലേ​റ്റി നി​ന്നു. ക​സേ​ര​ക​ൾ താ​ഴെ ഇ​റ​ക്ക​ണ​മെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്ന​റി​യി​പ്പു​ണ്ടെ​ന്ന് നേ​താ​ക്ക​ൾ അ​റി​യ​ിച്ചു. ഇതിനിടെ ചിലർ പാ​ർ​ട്ടി പ​താ​ക​ക​ൾ​ക്കു​ള്ളി​ൽ ത​ല​മ​റ​ച്ചു. പ​ല​രും തൊ​ട്ട​ടു​ത്തു​ള്ള തൊ​പ്പി വി​ൽ​പ​ന​ക്കാ​രി​ൽ നി​ന്നും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ചി​ത്ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത തൊ​പ്പി​ വാങ്ങി.

കേ​വ​ലം നൂ​റു​പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന പ​ന്ത​ൽ സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. പൊ​രി​വെ​യി​ലി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​ങ്ങ​ളും മാധ്യമപ്രവർത്തകരുമെല്ലാം വ​ല​ഞ്ഞു. 17ന് ​വ​ണ്ടൂ​രി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ സ്വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​ക്കി​യ സ​ജ്ജീ​ക​ര​ണ​ത്തി​ന്‍റെ പ​ത്തി​ലൊ​ന്നു​പോ​ലും നി​ല​ന്പൂ​രി​ൽ ഒ​രു​ക്കി​യി​രു​ന്നി​ല്ല. ചി​ല​ർ ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് സം​ഭാ​ര പാ​ക്ക​റ്റു​ക​ൾ എ​ത്തി​ച്ചു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് കൂ​ടു​ത​ൽ പ​ന്ത​ലു​ക​ൾ ഒ​രു​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ വി​ശ​ദീ​ക​ര​ണം.