മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്ര​ത്തി​ലെ കേ​ബി​ളു​ക​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടുപേ​ർ പി​ടി​യി​ൽ
Sunday, April 21, 2019 2:22 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മൊ​ബൈ​ൽ ട​വ​ർ ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ചു കേ​ബി​ളു​ക​ൾ മോ​ഷ്ടി​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് പി​ടി​കൂ​ടി. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ചെ​ർ​പ്പു​ള​ശേ​രി കാ​റ​ൽ​മ​ണ്ണ കൈ​ത​ക്ക​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ (36), ത​മി​ഴ്നാ​ട് ത്രി​ച്ചി സ്വ​ദേ​ശി ക​ള്ള​ക്കു​ർ​ശി ശെ​ൽ​വ​രാ​ജ് (36) എ​ന്നി​വ​രെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പ​ട്ടാ​ന്പി റോ​ഡി​ലെ മൊ​ബൈ​ൽ ട​വ​റി​ന്‍റെ ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ചു കോ​പ്പ​ർ കേ​ബി​ൾ മോ​ഷ്ടി​ച്ചു ക​ട​ത്തു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ​ത്.
പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ഹൗ​സിം​ഗ്് കോ​ള​നി റോ​ഡി​ൽ വ​ച്ചാ​ണ് ഡി​വൈ​സ്പി പി.​എ ശി​വ​ദാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കേ​ബി​ളു​ക​ളു​മാ​യി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. 20 കി​ലോ​ഗ്രാം കോ​പ്പ​ർ കേ​ബി​ളു​ക​ൾ ഇ​വ​രി​ൽ നി​ന്നു പി​ടി​ച്ചെ​ടു​ത്തു. ഇ​തോ​ടെ പാ​ല​ക്കാ​ട്, തൃ​ശൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​യി മൊ​ബൈ​ൽ ട​വ​ർ, സ്കൂ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന 20ല​ധി​ക മോ​ഷ​ണ​ക്കേ​സു​ക​ൾ​ക്കു തു​ന്പാ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. മൂ​ന്നു ജി​ല്ല​ക​ളി​ലാ​യി മൊ​ബൈ​ൽ ട​വ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യും കൂ​ട്ടാ​ളി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ന്പ് മൊ​ബൈ​ൽ ട​വ​ർ ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്തിരുന്നു.അ​തു​കൊ​ണ്ടു ത​ന്നെ ട​വ​റി​ലേ​ക്കു​ള്ള കേ​ബി​ളു​ക​ളി​ൽ വൈ​ദ്യു​തി പ്ര​വാ​ഹ​മി​ല്ലാ​ത്ത​തു കൃ​ത്യ​മാ​യി പൊ​ട്ടി​ച്ചെ​ടു​ത്തു ഇ​യാ​ൾ ക​ട​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഉ​ണ്ണി​കൃ​ഷ്ണ​നെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലും സു​ൽ​ത്താ​ൻ ബ​ത്തേ​രി, തൃ​ശൂ​ർ, ഒ​റ്റ​പ്പാ​ലം, പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ധാ​ന മൊ​ബൈ​ൽ ട​വ​റു​ക​ളു​ടെ കേ​ബി​ളു​ക​ൾ പ​ല​ത​വ​ണ മോ​ഷ്ടി​ച്ച​താ​യി പ​റ​ഞ്ഞു. കേ​ബി​ളു​ക​ൾ മു​റി​ഞ്ഞു ട​വ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​യ​പ്പോ​ഴാ​ണ് അ​ധി​കൃ​ത​ർ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കൂ​ട്ടു​പ്ര​തി ശെ​ൽ​വ​രാ​ജി​നെ മു​ന്പു ര​ണ്ടു പ്രാ​വ​ശ്യം മോ​ഷ​ണ​ത്തി​നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.
പെ​രി​ന്ത​ൽ​മ​ണ്ണ സി​ഐ എം.​പി. രാ​ജേ​ഷ്, എ​സ്ഐ ജ​യേ​ഷ് ബാ​ല​ൻ, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി.​പി. മു​ര​ളീ​ധ​ര​ൻ, എം. ​മ​നോ​ജ്കു​മാ​ർ, എ​ൻ.​ടി. കൃ​ഷ്ണ​കു​മാ​ർ, വി​പി​ൻ​ച​ന്ദ്ര​ൻ, രാ​ജ്ഷ്േ, ഡ​ബ്ലി​യു​സി​പി​ഒ സ​ലീ​ന എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.