പോ​ളി​ംഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്ന്
Monday, April 22, 2019 12:14 AM IST
മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ടി​ംഗ് യ​ന്ത്ര​ങ്ങ​ളു​ടെ​യും മ​റ്റു പോ​ളി​ംഗ് സാ​മ​ഗ്രി​ക​ളു​ടെ​യും വി​ത​ര​ണം ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ ജി​ല്ല​യി​ലെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ജി​ല്ല​യി​ലെ ഓ​രോ അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വി​ത​ര​ണം കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പോ​ളി​ംഗ് സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
അ​ത​തു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ത​ര​ണം ന​ട​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള ജീ​വ​ന​ക്കാ​ർ നേ​ര​ത്തേ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്ത​ണം. ഡ്യൂ​ട്ടി​യു​ള്ള പോ​ളി​ംഗ് സ്റ്റേ​ഷ​നും കൂ​ടെ​യു​ള്ള പോ​ളി​ംഗ് ടീ​മി​നെ​യും ക​ണ്ടെ​ത്തി​യ​തി​നു ശേ​ഷം അ​വ​ർ ഒ​ന്നി​ച്ചെ​ത്തി​യാ​ണ് വോ​ട്ടി​ംഗ് യ​ന്ത്ര​വും മ​റ്റു പോ​ളി​ങ്ങ്് സാ​മ​ഗ്രി​ക​ളും കൈ​പ്പ​റ്റേ​ണ്ട​ത്.
പോ​ളി​ംഗ് സാ​മ​ഗ്രി​ക​ൾ കൈ​പ്പ​റ്റു​ന്പോ​ൾ വോ​ട്ടി​ംഗ് യ​ന്ത്ര​ത്തി​ന്‍റെ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ്, ബാ​ല​റ്റ് യൂ​ണി​റ്റ്, വി.​വി​പാ​റ്റ് എ​ന്നി​വ ത​ന്നെ​യാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​തെ​ന്നു അ​വ​യു​ടെ സീ​രി​യ​ൽ ന​ന്പ​ർ, അ​ഡ്ര​സ് ടാ​ഗ് എ​ന്നി​വ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണം. മെ​ഷീ​നു​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും അ​പാ​ക​ത​യു​ണ്ടെ​ങ്കി​ലും പോ​ളി​ംഗ് മെ​റ്റി​രീ​യ​ലി​ൽ കു​റ​വ് ഉ​ണ്ടെ​ങ്കി​ലും വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ അ​റി​യി​ക്ക​ണം.
ബാ​ല​റ്റ് യൂ​ണി​റ്റി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബാ​ല​റ്റ് പേ​പ്പ​ർ ശ​രി​യാ​യി സെ​റ്റ് ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്നും യൂ​ണി​റ്റി​ന്‍റെ സ്ലൈ​ഡ് സ്വി​ച്ച്, യ​ഥാ​സ്ഥാ​ന​ത്ത് ആ​ണെ​ന്നും സീ​ലു​ക​ൾ പ​തി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും ഉ​റ​പ്പാ​ക്ക​ണം. വിവി പാ​റ്റ് ഏ​റ്റു​വാ​ങ്ങു​ന്ന സ​മ​യ​ത്ത് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ക​ണ​ക്ട് ചെ​യ്യാ​നും ടെ​സ്റ്റ് ചെ​യ്യാ​നോ പാ​ടി​ല്ല. അ​നു​വ​ദി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ അ​ല്ലാ​തെ പോ​ളി​ംഗ്് സാ​മ​ഗ്രി​ക​ൾ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​ക​രു​ത്.
ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ംഗ് മെ​ഷീ​ൻ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ്, ബാ​ല​റ്റ് യൂ​ണി​റ്റ്, വി.​വി​പാ​റ്റ്-​ഇ​വി​എം, വോ​ട്ടേ​ഴ്സ് ര​ജി​സ്റ്റ​ർ, വോ​ട്ടേ​ഴ്സ് സ്ലി​പ്പ്, വോ​ട്ട​ർ പ​ട്ടി​ക​ക​ൾ, ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ (ടെ​ൻ​ഡ​ർ വോ​ട്ടു​ക​ൾ​ക്ക്), മ​ഷി, ടാ​ഗു​ക​ൾ, സീ​ലു​ക​ൾ, റ​ബ​ർ സ്റ്റാം​പ്, സ്റ്റാം​പ് പാ​ഡ്, മെ​റ്റ​ൽ സീ​ൽ, പ്രി​സൈ​ഡി​ംഗ് ഓ​ഫീ​സേ​ഴ്സ് ഡ​യ​റി, ഡ​മ്മി ബാ​ല​റ്റ് യൂ​ണി​റ്റ്, ഐ.​ഡി. കാ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ​വ​യും 18 ത​രം ഫോ​റ​ങ്ങ​ൾ, 25 ഇ​നം ക​വ​റു​ക​ൾ, ഒ​ന്പ​തി​നം സൂ​ച​നാ ബോ​ർ​ഡു​ക​ൾ, 20 ത​രം സ്റ്റേ​ഷ​ന​റി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ഓ​രോ പോ​ളി​ങ്ങ് ബൂ​ത്തി​ലേ​ക്കും ന​ൽ​കു​ക. വോ​ട്ടെ​ടു​പ്പി​നു ശേ​ഷം ഇ​തേ കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്നെ​യാ​ണ് സാ​മ​ഗ്രി​ക​ൾ തി​രി​ച്ചേ​ൽ​പ്പി​ക്കേ​ണ്ട​ത്.
വി​ത​ര​ണ, സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ: കൊ​ണ്ടോ​ട്ടി (ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ്., മേ​ല​ങ്ങാ​ടി, കൊ​ണ്ടോ​ട്ടി), ഏ​റ​നാ​ട്: (ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ്, മ​ഞ്ചേ​രി), നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ :(ഗ​വ​ണ്‍​മെ​ന്‍റ് മാ​ന​വേ​ദ​ൻ വൊ​ക്കേ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ് നി​ല​ന്പൂ​ർ), മ​ഞ്ചേ​രി:(​ജി​യു​പി​എ​സ് ചു​ള്ള​ക്കാ​ട്, മ​ഞ്ചേ​രി), പെ​രി​ന്ത​ൽ​മ​ണ്ണ, (ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ,പെ​രി​ന്ത​ൽ​മ​ണ്ണ), മ​ങ്ക​ട (ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ),
മ​ല​പ്പു​റം: (ജി​ബി​എ​ച്ച്എ​സ്എ​സ് മ​ഞ്ചേ​രി), വേ​ങ്ങ​ര, വ​ള്ളി​ക്കു​ന്ന്, തി​രൂ​ര​ങ്ങാ​ടി (പി​എ​സ്എം​ഒ തി​രൂ​ര​ങ്ങാ​ടി), താ​നൂ​ർ, തി​രൂ​ർ, കോ​ട്ട​യ്ക്ക​ൽ (സീ​തി സാ​ഹി​ബ് മെ​മ്മോ​റി​യ​ൽ പോ​ളി​ടെ​ക്നി​ക്ക്,തി​രൂ​ർ), ത​വ​നൂ​ർ, പൊ​ന്നാ​നി (എ​വി​എ​ച്ച്എ​സ്എ​സ് പൊ​ന്നാ​നി).