മെ​ഡി​ക്ക​ൽ ക്യാന്പും ജ​ലപ​രി​ശോ​ധ​ന​യും ന​ട​ത്തി
Monday, April 22, 2019 12:14 AM IST
തേ​ഞ്ഞി​പ്പ​ലം: ചേ​ളാ​രി ന​ൻ​മ ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ അങ്കണവാ​ടി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ളി​ൽ ക​ണ്ടു വ​രു​ന്ന അ​നീ​മി​യ രോ​ഗം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മെ​ഡി​ക്ക​ൽ ക്യാന്പ് സം​ഘ​ടി​പ്പി​ച്ചു. തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ട്ട ക്യാന്പിൽ വെ​ള്ളം ശു​ദ്ധ​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നു​ള്ള ലാ​ബ് പ​രി​ശോ​ധ​നാ സം​വിധാ​ന​വും ഒ​രു​ക്കി​യി​രു​ന്നു. മു​ൻ​കൂ​ട്ടി അ​റി​യി​ച്ച​ത​നു​സ​രി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ കു​പ്പി​ക​ളി​ലാ​ക്കി കൊ​ണ്ട് വ​ന്ന വെ​ള്ള​ത്തി​ന്‍റെ സാ​ന്പി​ളു​ക​ൾ ലാ​ബി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പി.​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ൻ​മ ക​ൾ​ച്ച​റ​ർ ഫോ​റം പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ജ​ബ്ബാ​ർ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. പി.​കെ.​ഫൈ​സ​ൽ, ടി.​കെ.​ഉ​മ്മ​ർ ക്ലാ​സെ​ടു​ത്തു. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക് ഡോ.​നി​ഷാ​ദ്, ഹ​സ്ന വ​ള​പ്പി​ൽ നേ​തൃ​ത്വം ന​ൽ​കി. ന​ൻ​മ ക​ൾ​ച്ച​റ​ൽ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​വ ചേ​ളാ​രി, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ബാ​ബു കോ​ഹി​നൂ​ർ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ വൈ​സ​ർ ക​ദീ​ജ​ക്കു​ട്ടി, പി.​എം.​ഹ​ബീ​ബ് റ​ഹി​മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.