31.37 ല​ക്ഷം വോ​ട്ട​ർ​മാ​ർ നാ​ളെ ബൂ​ത്തി​ലേ​ക്ക്; വോ​ട്ടെ​ടു​പ്പ് രാ​വി​ലെ ഏ​ഴു മു​ത​ൽ
Monday, April 22, 2019 12:16 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന​ലെ അ​വ​സാ​നി​ച്ച​തോ​ടെ ജി​ല്ല​യി​ലെ 31,36,191 വോ​ട്ട​ർ​മാ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ നാ​ളെ ബൂ​ത്തി​ലേ​ക്ക്. 15,68,239 പു​രു​ഷ​ൻ​മാ​രും 15,67,944 സ്ത്രീ ​വോ​ട്ട​ർ​മാ​രും എ​ട്ടു മൂ​ന്നാം ലിം​ഗ​ക്കാ​രു​മാ​ണ് ഇ​ത്ത​വ​ണ സ​മ്മ​തി​ദാ​ന​വ​കാ​ശം വി​നി​യോ​ഗി​ക്കു​ക. ഇ​വ​രി​ൽ 1579 സ​ർ​വീ​സ് വോ​ട്ട​ർ​മാ​രും 17,143 പ്ര​വാ​സി വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.
16590 പേ​ർ പു​രു​ഷ​ൻ​മാ​രും 551 പേ​ർ സ്ത്രീ​ക​ളും ര​ണ്ടു മൂ​ന്നാം ലിം​ഗ​ക്കാ​രു​മാ​ണ് പ്ര​വാ​സി വോ​ട്ട​ർ​മാ​രാ​യി​ട്ടു​ള്ള​ത്. ക​ന്നി വോ​ട്ട​ർ​മാ​രാ​യി 84438 പേ​രും പ​ട്ടി​ക​യി​ലു​ള്ള​ത്. സം​സ്ഥാ​ന​ത്ത് എ​റ്റ​വും കൂ​ടു​ത​ൽ ക​ന്നി വോ​ട്ട​ർ​മാ​രു​ള​ള​തും മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. ഇ​തി​ൽ 51267 പു​രു​ഷ വോ​ട്ട​ർ​മാ​രും 33168 സ്ത്രീ ​വോ​ട്ട​ർ​മാ​രും മൂ​ന്നു മൂ​ന്നാം ലിം​ഗ​ക്കാ​രും ഉ​ൾ​പ്പെ​ടു​ന്നു. 19635 ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​രും ജി​ല്ല​യി​ലു​ണ്ട്. നാ​ളെ രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ് പോ​ളി​ങ്ങ്്. രാ​വി​ലെ ആ​റി​നു രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മോ​ക്ക് പോ​ൾ ന​ട​ത്തും.