മൂ​ന്നി​ട​ങ്ങ​ളി​ൽ മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​ർ
Tuesday, April 23, 2019 12:25 AM IST
മ​ഞ്ചേ​രി: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ഏ​റ​നാ​ട് താ​ലൂ​ക്കി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക മൈ​ക്രോ ഓ​ബ്സ​ർ​വ്വ​ർ​മാ​രെ നി​യ​മി​ച്ചു.

പ്ര​ശ്ന​ബാ​ധി​ത ബു​ത്തു​ക​ളെ​ന്ന് ഗ​ണി​ക്ക​പ്പെ​ടു​ന്ന മൂ​ന്നി​ട​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ്ര​ത്യേ​ക നി​ർ​ദ്ദേ​ശ പ്ര​കാ​രം നി​രീ​ക്ഷ​ക​രെ നി​യ​മി​ച്ച​ത്.​വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ 64ാം ന​ന്പ​ർ ബൂ​ത്താ​യ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ണ്ടേ​ക്കും​പോ​യി​ൽ ജി​എ​ൽ​പി സ്കൂ​ൾ, 60 ാം ന​ന്പ​ർ ബൂ​ത്താ​യ അ​ക​ന്പാ​ടം വാ​ളാം​തോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​യ​മ​നം ന​ട​ന്ന​ത്.​വ​ന​മേ​ഖ​ല​യു​മാ​യി സാ​മീ​പ്യ​മു​ള്ള ഈ ​ര​ണ്ടു ബൂ​ത്തു​ക​ളി​ലും മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് നി​രീ​ക്ഷ​ക​രെ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ മ​ഞ്ചേ​രി പ​യ്യ​നാ​ട് ചോ​ല​ക്ക​ൽ 123ാം ന​ന്പ​ർ ബൂ​ത്താ​യ അ​ബ്ദു​ള്ള​ക്കു​ട്ടി കു​രി​ക്ക​ൾ സ്മാ​ര​ക ക​മ്മ്യൂ​ണി​റ്റി ഹാ​ൾ ആ​ണ് പ്ര​ശ്ന ബാ​ധി​ത​മെ​ന്ന് ക​ണ്ടെ​ത്തി​യ മ​റ്റൊ​രു പോ​ളിം​ഗ് കേ​ന്ദ്രം.