പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ പ്ര​ത്യേ​ക കാ​മ​റ​ക​ൾ; ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ത​ത്സ​മ​യ​ദൃ​ശ്യ​ങ്ങ​ൾ ല​ഭിക്കും
Tuesday, April 23, 2019 12:25 AM IST
മ​ല​പ്പു​റം: വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ൽ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഒ​പ്പി​യെ​ടു​ക്കാ​ൻ പ്ര​ത്യേ​ക കാ​മ​റ​സം​വി​ധാ​നം. ജി​ല്ല​യി​ലെ 55 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ നി​ന്നു​ള്ള വോ​ട്ടെ​ടു​പ്പ് ദൃ​ശ്യ​ങ്ങ​ൾ ത​ത്സ​മ​യം ല​ഭ്യ​മാ​ക്കാ​നും രേ​ഖ​പ്പെ​ടു​ത്താ​നും അ​ക്ഷ​യ​യെ​യും ഐ​ടി മി​ഷ​നു​മാ​ണ് വെ​ബ്കാം സം​വി​ധാ​ന​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കെ​ൽ​ട്രോ​ണി​ന്‍റെ പ്ര​ത്യേ​ക സോ​ഫ്റ്റ് വെ​യ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം. ഇ​തി​നാ​യി തി​ങ്ക​ളാ​ഴ്ച ട്രയ​ൽ റ​ണ്‍ ന​ട​ത്തി. വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ൽ രാ​വി​ലെ ആ​റു മു​ത​ൽ വൈ​കിട്ട് ആ​റു വ​രെ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ വെ​ബ്കാ​മി​ലൂ​ടെ ത​ത്സ​മ​യം ല​ഭ്യ​മാ​ക്കും. ഈ ​ദൃ​ശ്യ​ങ്ങ​ൾ കെ​ൽ​ട്രോ​ണി​ന്‍റെ സോ​ഫ്റ്റ് വെ​യ​ർ മു​ഖേ​ന രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ജി​ല്ല​യി​ലെ അ​ക്ഷ​യ സം​രം​ഭ​ക​രാ​ണ് ഇ​തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ർ മെ​വി​ൻ വ​ർ​ഗീ​സ് പ​റ​ഞ്ഞു.

ക​ള​ക്ട​റേ​റ്റി​ലെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ആ​റ് ജീ​വ​ന​ക്കാ​രും പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കാ​യി അ​ക്ഷ​യ സം​ര​ഭ​ക​രു​ടെ 78 പ്ര​തി​നി​ധി​ക​ളെ​യു​മാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് പു​റ​മെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ആ​റ് ഐ​ടി മി​ഷ​ൻ ജീ​വ​ന​ക്കാ​രു​മു​ണ്ട്.

പോ​ളിം​ഗ്് ബൂ​ത്തു​ക​ളി​ൽ നി​ന്നു​ള്ള ത​ത്സ​മ​യ ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ബി​എ​സ്എ​ൻ​എ​ല്ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്കും. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ള്ള നി​ല​ന്പൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും തീ​ര​മേ​ഖ​ല​യി​ലു​മാ​ണ് വെ​ബ്കാം സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്.