ക​ള​ക്ട​റേ​റ്റി​ൽ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു; 24 മ​ണി​ക്കൂ​റും സേ​വ​നം
Tuesday, April 23, 2019 12:27 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഡി​സ്ട്രി​ക് ഇ​ല​ക്ഷ​ൻ ക​ണ്‍​ട്രോ​ൾ റൂം, ​വെ​ബ്കാ​സ്റ്റിം​ഗ് ക​ണ്‍​ട്രോ​ൾ റൂം, ​പോ​ൾ മാ​നേ​ജ​ർ ക​ണ്‍​ട്രോ​ൾ റൂം ​എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് പ്ര​വ​ർ​ത്ത​നം.

വോ​ട്ടെ​ടു​പ്പ് ദി​വ​സം പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ളും പ​രാ​തി​ക​ളും ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ക്കാ​നും അ​ടി​യ​ന്ത​ര പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ഇ​ട​പെ​ടാ​നും സം​വി​ധാ​നം ഒ​രു​ക്കി​യാ​ണ് ക​ണ്‍​ട്രോ​ൾ റൂം ​സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വോ​ട്ടെ​ടു​പ്പി​ലെ അ​പാ​ക​ത​ക​ൾ, ഇ​ലക്‌ട്രോണി​ക് വോ​ട്ടി​ംഗ് മെ​ഷീ​നു​ക​ളു​ടെ ത​ക​രാ​റു​ക​ൾ, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ക്കാം. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്ന പ​ക്ഷം സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​ർ, ക്വിക് റെ​സ്പോ​ണ്‍​സ് ടീം ​എ​ന്നി​വ​രെ അ​റി​യി​ച്ച് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ന​ട​പ​ടി​യെ​ടു​ക്കും.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ക​ണ്‍​ട്രോ​ൾ റൂം ​ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത് വ​രെ പ്ര​വ​ർ​ത്തി​ക്കും. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി 28 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ൽ 16 ഉ​ദ്യോ​ഗ​സ്ഥ​ർ പ​ക​ൽ​സ​മ​യ​ങ്ങ​ളി​ലും 12 ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ത്രി​കാ​ല​ങ്ങ​ളി​ലും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കു​മെ​ന്ന് ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ മേ​ൽ​നോ​ട്ട​ചു​മ​ത​ല​യു​ള്ള ജൂ​നി​യ​ർ സൂ​പ്ര​ണ്ട് പി.​ഷി​ബു പ​റ​ഞ്ഞു. മ​ല​പ്പു​റം- പൊ​ന്നാ​നി ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ​ക്ക് പു​റ​മെ വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ടു​ന്ന ഏ​റ​നാ​ട്, നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ 16 മ​ണ്ഡ​ല​ങ്ങ​ളാ​ണു​ള്ള​ത്.

ഇ​വി​ട​ങ്ങ​ളി​ലാ​യി ആ​കെ 2750 പോ​ളിം​ഗ്് ബൂ​ത്തു​ക​ളു​ണ്ട്. വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ൽ പ​രാ​തി​ക​ളും പ്ര​ശ്ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​റി​യി​ക്കാ​നു​ള്ള മൊ​ബൈ​ൽ ന​ന്പ​റു​ക​ൾ മ​ണ്ഡ​ല​ങ്ങ​ൾ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​പ്ര​കാ​ര​മാ​ണ്.

കൊ​ണ്ടോ​ട്ടി-0483 2737182, ഏ​റ​നാ​ട്-0483 2737187, നി​ല​ന്പൂ​ർ- 0483 2737188, വ​ണ്ടൂ​ർ- 0483 2737180, മ​ഞ്ചേ​രി- 0483 2737158, പെ​രി​ന്ത​ൽ​മ​ണ്ണ- 0483 2737153, മ​ങ്ക​ട-0483 2737149, മ​ല​പ്പു​റം-0483 2737157, വേ​ങ്ങ​ര-0483-2737159, വ​ള്ളി​ക്കു​ന്ന്- 0483 2737154, തി​രൂ​ര​ങ്ങാ​ടി- 0483 2737155, താ​നൂ​ർ-0483 2737150, തി​രൂ​ർ-0483 2737181, കോ​ട്ട​ക്ക​ൽ-0483 2737186, ത​വ​നൂ​ർ-0483 2737156, പൊ​ന്നാ​നി-0483 2737151.