പ​രി​യാ​പു​ര​ത്ത് അ​വ​ധി​ക്കാ​ല സൗ​ജ​ന്യ കാ​യി​ക​പ​രി​ശീ​ല​നം 25 മു​ത​ൽ
Tuesday, April 23, 2019 12:27 AM IST
അ​ങ്ങാ​ടി​പ്പു​റം: മ​രി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​ക്കു കീ​ഴി​ൽ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്ത് ന​ട​ത്തു​ന്ന അ​വ​ധി​ക്കാ​ല സൗ​ജ​ന്യ കാ​യി​ക​പ​രി​ശീ​ല​നം 25ന് ​തു​ട​ങ്ങും.

അ​ത്്‌ലറ്റി​ക്സ്, നെ​റ്റ്ബോ​ൾ എ​ന്നി​വ​യി​ൽ രാ​വി​ലെ 6.30 മു​ത​ൽ 8.30 വ​രെ​യും വൈ​കി​ട്ട് 4.30 മു​ത​ൽ 6.30 വ​രെ​യു​മാ​ണ് പ​രി​ശീ​ല​നം. ഒ​ന്നാം ക്ലാ​സ് മു​ത​ൽ പ്ല​സ്ടു വ​രെ​യു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ സ്പോ​ർ​ട്സ് കി​റ്റു​മാ​യി ഗ്രൗ​ണ്ടി​ൽ 25ന് ​രാ​വി​ലെ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ഫോ​ണ്‍: 9400108556.