ന്യൂ​ന​മ​ർ​ദം: മു​ന്ന​റി​യി​പ്പ് നൽകി
Tuesday, April 23, 2019 12:28 AM IST
മ​ല​പ്പു​റം: ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ന്‍റെ ഭൂ​മ​ധ്യ​രേ​ഖാ പ്ര​ദേ​ശ​ത്തും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ശ്രീ​ല​ങ്ക​യു​ടെ തെ​ക്കു​കി​ഴ​ക്കു​മാ​യി 25 ഏ​പ്രി​ലോ​ട് കൂ​ടി ഒ​രു ന്യൂ​ന​മ​ർ​ദം രൂ​പം​കൊ​ണ്ടു വ​രു​ന്ന​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

അ​തി​ന്‍റെ ഫ​ല​മാ​യി 25 മു​ത​ൽ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ന്‍റെ ഭൂ​മ​ധ്യ​രേ​ഖാ പ്ര​ദേ​ശ​ത്തും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യാ​വാ​നും ഏ​പ്രി​ൽ 26 കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യാ​വാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഏ​പ്രി​ൽ 25, 26 തീ​യ​തി​ക​ളി​ൽ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ന്‍റെ ഭൂ​മ​ധ്യ​രേ​ഖാ പ്ര​ദേ​ശ​ത്തും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​ത്.