ഇ​ത്ത​വ​ണ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ തെ​ര​ഞ്ഞെ​ടു​പ്പ്
Wednesday, April 24, 2019 12:49 AM IST
മ​ഞ്ചേ​രി: സാ​ധാ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നി​ന്നു മാ​റി നി​ൽ​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വോ​ട്ട​ർ​മാ​രെ ഇ​ത്ത​വ​ണ പോ​ളിം​ഗ് ബു​ത്തു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ലും സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​പ്പി​ക്കു​ന്ന​തി​ലും സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് നടത്തിയ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​യി. ഏ​റ​നാ​ട് താ​ലൂ​ക്കി​ലെ മ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 167, മ​ല​പ്പു​റം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 87, ഏ​റ​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 149 എ​ന്നി​ങ്ങ​നെ 403 ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​രു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ കണ്ടെത്തിയിരു​ന്നു. പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഇ​തി​നാ​യി പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ രൂ​പ​വ​ത്കരി​ക്കു​ക​യും ഓ​രോ ക​ണ്‍​വീ​ന​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.
നാ​ലു​ച​ക്ര ഓ​ട്ടോ അ​ട​ക്കം 47 വാ​ഹ​ന​ങ്ങ​ളാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​രെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ എ​ത്തി​ക്കാൻ ഏ​റ​നാ​ട് താ​ലൂ​ക്കി​ൽ സ​ജ്ജീ​ക​രി​ച്ച​ത്. ഇ​ത്ത​വ​ണ​ത്തെ വോ​ട്ടെ​ടു​പ്പ് ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്ക​ണ​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് പാ​ലി​ക്കു​ന്ന​തി​ൽ ഒ​രു പ​രി​ധി വ​രെ വി​ജ​യിക്കാ​ൻ അ​ധി​കൃ​ത​ർ​ക്കാ​യി എ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. എ​ല്ലാ ബൂ​ത്തു​ക​ളി​ലും വീ​ൽ​ചെ​യ​റു​ക​ൾ ത​യാ​റാ​ക്കി​യി​രു​ന്നു. റാ​ന്പു​ക​ളി​ല്ലാ​ത്ത ബു​ത്തു​ക​ളി​ൽ മ​ണ​ൽ​ചാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് താ​ത്കാ​ലി​ക റാ​ന്പു​ക​ൾ സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു.