അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി ഡ്രൈ​വ​റെ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ർ ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, April 24, 2019 12:49 AM IST
നി​ല​ന്പൂ​ർ: നാ​ടു​കാ​ണി ചു​ര​ത്തി​ൽ ലോ​റി മ​റി​ഞ്ഞ് പ​രി​ക്കു​പ​റ്റി​യ ഡ്രൈ​വ​റെ തെര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക സം​ഘാം​ഗ​ങ്ങ​ൾ ര​ക്ഷ​പ്പെ​ടു​ത്തി. പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി മാ​ട്ടാ​യി വീ​ട്ടി​ൽ നാ​സ​റി​ന്‍റെ മ​ക​ൻ ഷെ​ബി​ൻ നാ​സ​റി​നെ(24)​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​രു മ​ണി​യോ​ടെ​യാ​ണ് ചു​ര​ത്തി​ൽ ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്.
അ​തു​വ​ഴി എത്തിയ നി​ല​ന്പൂ​ർ എം​പ്ലോ​യിമെ​ന്‍റ് ഓ​ഫീ​സ​ർ വി.​എം.​ഹം​സ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മം​ഗ​ങ്ങ​ൾ. അ​പ​ക​ടം ക​ണ്ട് വാ​ഹ​നം നി​ർ​ത്തി​യ ഇ​വ​രും ആ​വ​ഴി വ​ന്ന് മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​ർ ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് അ​ടി​യ​ന്തര ചി​കി​ത്സ ന​ൽ​കി. റോ​ഡി​ൽ നി​ന്ന് കാ​ണാ​ൻ പോ​ലും പ​റ്റാ​ത്ത ആ​ഴ​ത്തി​ലാ​ണ് ലോ​റി കി​ട​ന്നി​രു​ന്ന​ത്. വ​ലി​യ മ​ഴ​യ്ക്ക് ശേ​ഷം ചെ​റി​യ ചാ​റ്റ​ൽ മ​ഴ​യും ഉ​ണ്ടാ​യി​രു​ന്നു. അ​ര മ​ണി​ക്കൂ​ർ പ്ര​യ​ത്ന​ത്തി​ന് ശേ​ഷമാണ് ഡ്രൈ​വ​റെ റോ​ഡി​ൽ എ​ത്തി​ച്ച​ത്. 20 മി​നി​റ്റ് കൊ​ണ്ട് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​യി​ലും എ​ത്തി​ച്ചു.
പൂ​ക്കോ​ട്ടും​പാ​ടം സ്റ്റേ​ഷ​നി​ലെ സീ​നി​യി​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മോ​ഹ​ന​ദാ​സ​ൻ, ക്ലാ​ർ​ക്ക് പ്ര​ഭാ​ക​ര​ൻ, വീ​ഡി​യോ​ഗ്രഫ​ർ സാ​ലി​ഹ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.