മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ ആം​ബു​ല​ൻ​സ് വ​രെ
Wednesday, April 24, 2019 12:49 AM IST
കൊ​ണ്ടോ​ട്ടി:​ കൊ​ണ്ടോ​ട്ടി താ​ലൂ​ക്കി​ലെ മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ കു​ടി​വെ​ള​ളം മു​ത​ൽ ആ​ംബുല​ൻ​സ് സേ​വ​നം വ​രെ. അ​ഞ്ച് മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് താ​ലൂ​ക്കി​ലു​ണ്ടാ​യി​രു​ന്ന​ത്.
കൊ​ണ്ടോ​ട്ടി തു​റ​യ്ക്ക​ൽ ജി​എ​ൽ​പി സ്കൂ​ൾ, വാ​ഴ​ക്കാ​ട് കൊ​യ​പ്പ​ത്തൊ​ടി ദാ​റു​ൽ ഉ​ലൂം ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ളി​ലെ ര​ണ്ട് ബൂ​ത്തു​ക​ൾ,എ​ട​വ​ണ്ണ​പ്പാ​റ ചാ​ലി​യ​പ്പു​റം ജി​യു​പി സ്കൂ​ളി​ലെ ര​ണ്ടു ബൂ​ത്തു​ക​ൾ എ​ന്നി​വ​യി​ലാ​ണ് വോ​ട്ട​ർ​മാ​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്ന​ത്. കു​ടി​വെ​ള​ളം,വി​ശ്ര​മ സ്ഥ​ലം, ആ​തു​ര സേ​വ​ന​മ​ട​ക്കം ബൂ​ത്തു​ക​ൾ​ക്ക് സ​മീ​പം സ​ജ്ജീക​രി​ച്ചി​രു​ന്നു. സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചാ​യിരുന്നു നടപടി. സേ​വ​ന​ങ്ങ​ൾ വോ​ട്ട​ർ​മാ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.​
അ​ഞ്ച് വ​നി​താ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​മാ​ണ് താ​ലൂ​ക്കി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. കാ​ളോ​ത്ത് എ​എം​എ​ൽ​പി സ്കൂ​ളി​ലെ ര​ണ്ടു ബൂ​ത്തു​ക​ൾ, നീ​റാ​ട് എ​എം​എ​ൽ​പി സ്കൂ​ളി​ലെ ര​ണ്ടു ബൂ​ത്തു​ക​ൾ, കോ​ട​ങ്ങാ​ട് മി​സ്ബു​ൾ ഇ​സ്ലാം മ​ദ്ര​സ എ​ന്നി​വ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് പൂ​ർ​ണ​മാ​യും വ​നി​ത​ക​ൾ നി​യ​ന്ത്രി​ച്ച​ത്.