പ​ല​യി​ട​ത്തും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ത​ക​രാ​റി​ലാ​യി
Wednesday, April 24, 2019 12:49 AM IST
മ​ല​പ്പു​റം: വോ​ട്ടെ​ടു​പ്പ് തുടങ്ങിയത് മു​ത​ൽ ജി​ല്ല​യി​ൽ മി​ക്ക​യി​ട​ത്തും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട​നി​ര. ര​ണ്ടു മ​ണി​ക്കൂ​റോ​ളം കാ​ത്തു​നി​ന്നാ​ണ് ചി​ല​ർ വോ​ട്ടു ചെ​യ്തത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ജി​ല്ല​യി​ൽ ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും കാ​ര​ണം മി​ക്ക​യി​ട​ത്തും വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി​രു​ന്നെ​ങ്കി​ലും അ​തൊ​ന്നും വോ​ട്ടെ​ടു​പ്പി​നു പ്ര​തി​കൂ​ല​മാ​യി​ല്ല. മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​പ​റ​ന്പ് ജി​എ​ൽ​പി സ്്കൂ​ളി​ന്‍റെ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ പ​റ​ന്നു​പോ​യ​തി​നെ തു​ട​ർ​ന്നു ഇ​വി​ടു​ത്തെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ അ​ടു​ത്ത കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി. വെ​ളി​ച്ച​ക്കു​വു മൂ​ലം പ​ല സ്ഥ​ല​ങ്ങ​ളി​ലും മെ​ഴു​കു​തി​രി, സോ​ളാ​ർ ലൈ​റ്റ് തു​ട​ങ്ങി​യ​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പോ​ളിം​ഗ് ന​ട​ന്ന​ത്.
വൈ​ദ്യു​തി ത​ക​രാ​റു​മൂ​ലം നി​ല​ന്പൂ​ർ വീ​ട്ടി​ക്കു​ത്ത് ബൂ​ത്തി​ലെ 140, 141, 142 ബൂ​ത്തു​ക​ളി​ൽ 50 ഓ​ളം വോ​ട്ട​ർ​മാ​ർ മെ​ഴു​കു​തി​രി വെ​ളി​ച്ച​ത്തി​ലാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ച​ക്കാ​ല​ക്കു​ത്ത് എ​ൻ​എ​സ്എ​സ് സ്കൂ​ളി​ലെ ബൂ​ത്തി​ൽ വി​വി പാ​റ്റ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​തി​നാ​ൽ 15 മി​നി​റ്റി​ലേ​റെ പോ​ളിം​ഗ് മു​ട​ങ്ങി. വ​ഴി​ക്ക​ട​വ് പൂ​ച്ച​ത്തി​പൊ​യി​ലെ ബൂ​ത്തി​ലും ഇ​തേ ത​ക​രാ​ർ മൂ​ലം മു​ക്കാ​ൽ മ​ണി​ക്കൂ​റും പോ​ളിം​ഗ് നി​ർ​ത്തി​വ​ച്ചു. ചി​ല പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ​ക്ക് ത​ക​രാ​റു​ണ്ടാ​യെ​ങ്കി​ലും വൈ​കാ​തെ അ​വ മാ​റ്റി പോ​ളിം​ഗ് തു​ട​ർ​ന്നു.
അ​ങ്ങാ​ടി​പ്പു​റം ത​ര​ക​ൻ സ്കൂ​ളി​ലെ 138-ാം ന​ന്പ​ർ ബൂ​ത്തി​ൽ യ​ന്ത്രം ത​ക​രാ​റാ​യ​തി​നെ തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റി​ലേ​റെ പോ​ളിം​ഗ് ത​ട​സ​പ്പെ​ട്ടു. പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ലെ തൃ​ത്താ​ല 97- ാം ന​ന്പ​ർ ബൂ​ത്തി​ലും രാ​വി​ലെ അ​ര​മ​ണി​ക്കൂ​റോ​ളം യ​ന്ത്രം പ​ണി​മു​ട​ക്കി. തീ​ര​ദേ​ശ​ത്തെ പ​ല ബൂ​ത്തു​ക​ളി​ലും യ​ന്ത്ര​ത​ക​രാ​റു മൂ​ലം വോ​ട്ടെ​ടു​പ്പ് താ​ളം​തെ​റ്റി​ച്ചു. പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ലെ തു​മ​ര​ക്കാ​വ് എ​എ​ൽ​പി സ്കൂ​ൾ, പൊ​റൂ​ർ, താ​നാ​ളൂ​ർ പ​ക​ര, വാ​ക്കാ​ട് ഹെ​ൽ​ത്ത് സെ​ന്‍റ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ യ​ന്ത്ര​ത​ക​രാ​റു മൂ​ലം രാ​വി​ലെ മു​ത​ൽ വോ​ട്ടെ​ടു​പ്പ് ത​ട​സ​പ്പെ​ട്ടു. ഇ​തോ​ടെ മ​ണി​ക്കൂ​റു​ക​ൾ വ​രി​നി​ന്നു ജ​നം വ​ല​ഞ്ഞു. തു​ട​ർ​ന്നു യ​ന്ത്രം മാ​റ്റി സ്ഥാ​പി​ച്ച ശേ​ഷ​മാ​ണ് വോ​ട്ടെ​ടു​പ്പ് പു​ന​രാ​രം​ഭി​ച്ച​ത്. മൂ​ന്നി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു ബൂ​ത്തു​ക​ളി​ൽ യ​ന്ത്ര​ങ്ങ​ൾ ത​ക​രാ​റി​ലാ​യി. വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി​യ​ത് അ​ര​മ​ണി​ക്കൂ​ർ വൈ​കി​യാ​ണ്. മൂ​ന്നി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ളി​മു​ക്ക് ത​അ്സീമു​സ്വി​ബി​യാ​ൻ മ​ദ്ര​സ​യി​ലെ 148ാം ന​ന്പ​ർ ബൂ​ത്തി​ലും മ​ൻ​ശ​ഉ​ൽ ഉ​ലൂം മ​ദ്ര​സ​യി​ലെ 140 ാംന​ന്പ​ർ ബൂ​ത്തി​ലു​മാ​ണ് വോ​ട്ടിം​ഗ്് യ​ന്ത്ര​ത്തി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത്.
പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ കേ​ന്ദ്ര​സേ​ന​യു​ടെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പോ​ളിം​ഗ് ന​ട​ന്ന​ത്. മാ​വോ​യി​സ്റ്റു ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ 67 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ പ്ര​ത്യേ​ക ആ​ന്‍റി ന​ക്സ​ൽ ഫോ​ഴ്സി​നെ നി​യോ​ഗി​ച്ചി​രു​ന്നു. കാ​ളി​കാ​വ് അ​ട​യ്ക്കാ​ക്കുണ്ടി​ലെ പാ​റ​ശേ​രി​യി​ൽ മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ള്ള ബൂ​ത്തി​ൽ ഒ​രു മ​ണി​ക്കൂ​ർ സ​മ​യം പോ​ളി​ംഗ് മു​ട​ങ്ങി. കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ വി​ര​ല​മ​ർ​ത്തി​യാ​ൽ വോ​ട്ട് ആ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് മു​ട​ങ്ങി​യ​ത്. പ്ര​ശ്നം പ​രി​ഹ​രി​ച്ച് പോ​ളിം​ഗ് തു​ട​ർ​ന്നു.ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​യോ​ടെ എ​ല്ലാ ബൂ​ത്തു​ക​ളി​ലും പ​തി​ന​ഞ്ച് ശ​ത​മാ​ന​ത്തോ​ളം വോ​ട്ട് പോ​ൾ ചെ​യ്തു. ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ അ​ന്പ​തു ശ​ത​മാ​നം പി​ന്നി​ട്ടു. വൈ​കു​ന്നേ​രം ആ​റു ക​ഴി​ഞ്ഞി​ട്ടും ഏ​താ​നും ബൂ​ത്തു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് തു​ട​ർ​ന്നു. ത​ലേ​ന്ന് മ​ഴ പെ​യ്ത​തി​നാ​ൽ പോ​ളിം​ഗ് ദി​ന​ത്തി​ലും വൈ​കി​ട്ട് കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​കു​മെ​ന്ന് ആ​ശ​ങ്ക​യി​ൽ കൂ​ടു​ത​ൽ പേ​ർ രാ​വി​ലെ ത​ന്നെ വോ​ട്ട് ചെ​യ്ത് മ​ട​ങ്ങി.
സ്ത്രീ​ക​ളും ക​ന്നി വോ​ട്ട​ർ​മാ​രി​ൽ ഏ​റെ പേ​രും നേ​ര​ത്തെ​യെ​ത്തി സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. രാ​വി​ലെ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു പ​ല​യി​ട​ത്തും. ഇ​ത്ത​വ​ണ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​വാ​ണ് വൈ​കി​ട്ടു വ​രെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​ത്. വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചെ​ങ്കി​ലും പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ്് ഇ​ല്ലാ​ത്ത​താ​ണ് വോ​ട്ടെ​ടു​പ്പ് വൈ​കി​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
മ​ഞ്ചേ​രി മു​ള്ള​ന്പാ​റ 94ാം ന​ന്പ​ർ ബൂ​ത്തി​ൽ യ​ന്ത്ര​ത്ത​ക​രാ​റു മൂ​ലം രാ​വി​ലെ ഏ​ഴ് മ​ണി മു​ത​ൽ അ​ര​മ​ണി​ക്കൂ​ർ നേ​രം വോ​ട്ടെ​ടു​പ്പ് ത​ട​സ​പ്പെ​ട്ടു. വാ​യ്പാ​റ​പ്പ​ടി ജി​എ​ൽ​പി സ്കൂ​ളി​ലെ ബൂ​ത്തി​ൽ യ​ന്ത്ര ത​ക​രാ​ർ മൂ​ലം രാ​വി​ലെ ഒ​ന്പ​തു മ​ണി മു​ത​ൽ ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് വോ​ട്ടെ​ടു​പ്പ് ന​ട​ന്നി​ല്ല. കാ​വ​നൂ​രി​ലെ 98ാം ന​ന്പ​ർ ബൂ​ത്തി​ൽ സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട ക്യൂ ​മൂ​ലം വോ​ട്ടെ​ടു​പ്പ് ആ​റു മ​ണി ക​ഴി​ഞ്ഞി​ട്ടും തു​ട​ർ​ന്നു. ഇ​വി​ടെ ബൂ​ത്തി​ന​ക​ത്തും പു​റ​ത്തും വെ​ളി​ച്ചം ഒ​രു​ക്കാ​ൻ ത​ഹ​സി​ൽ​ദാ​ർ പി. ​ശു​ഭ​ൻ നി​ർ​ദേ​ശം ന​ൽ​കി. ലി​സ്റ്റി​ൽ പോ​സ്റ്റ​ൽ വോ​ട്ടെ​ന്നു ക​ണ്ടെ​ത്തി യു​വ​തി​യെ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ തി​രി​ച്ച​യ​ച്ച​ത് ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി. വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ മ​ഞ്ചേ​രി മു​ള്ള​ന്പാ​റ ഏ​ലാ​യി​ത്തൊ​ടി നൗ​ഫ​ലി​ന്‍റെ ഭാ​ര്യ ഫെ​ബി​ന (28) യു​ടെ പേ​രി​ന് നേ​രെ പോ​സ്റ്റ​ൽ വോ​ട്ട​ർ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് വി​ന​യാ​യ​ത്.
എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലൊ​രു തെ​റ്റ് എ​ങ്ങി​നെ സം​ഭ​വി​ച്ചു​വെ​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കോ വോ​ട്ട​ർ​ക്കോ അ​റി​യി​ല്ല. സം​ഭ​വം അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റെ അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹ​മെ​ത്തി പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. ഇ​ക്കാ​ര്യ​ത്തി​ൽ യു​ക്ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റാ​ണെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു എ​ആ​ർ​ഒ​ക്ക്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വൈ​കീ​ട്ട് ഫെ​ബി​ന വീ​ണ്ടും പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു.
പെ​രി​ന്ത​ൽ​മ​ണ്ണകൊ​ള​ത്തൂ​ർ നാ​ഷ​ണ​ൽ എ​ൽ​പി സ്കൂ​ളി​ൽ 156-ാം ബൂ​ത്തി​ൽ 23 വോ​ട്ടു ചെ​യ്ത​പ്പോ​ൾ യ​ന്ത്രം ത​ക​രാ​റി​ലാ​യി. എ​ട്ടു മ​ണി​യോ​ടെ പു​തി​യ യ​ന്ത്ര​മെ​ത്തി. മൂ​ർ​ക്ക​നാ​ട് എ​എം​എ​ൽ​പി സ്കൂ​ളി​ലെ 176 -ാം ബൂ​ത്തി​ൽ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യി. ഒ​രു മ​ണി​ക്കൂ​ർ പോ​ളിം​ഗ് ത​ട​സ​പ്പെ​ട്ടു. കൊ​ള​ത്തൂ​ർ നാ​ഷ​ണ​ൽ എ​ൽ​പി സ്കൂ​ൾ 154 ൽ ​ഉ​ച്ച​യോ​ടെ മെ​ഷീ​ൻ ത​ക​രാ​റി​ലാ​യി അ​ൽപ സ​മ​യം പോ​ളിം​ഗ് നി​ർ​ത്തി​വ​ച്ചു.

പൂ​ക്കോ​ട്ടും​പാ​ടം: യ​ന്ത്ര ത്ത​ക​രാ​ർ കാ​ര​ണം അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ബൂ​ത്തു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് വൈ​കി. പ​ഞ്ചാ​യ​ത്തി​ലാ​കെ 27 ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. യ​ന്ത്ര​ത്തക​രാ​ർ കാ​ര​ണം ഉ​ള്ളാ​ട് ജി​എ​ൽ​പി. സ്കൂ​ളി​ലു​ള്ള 177-ാം ന​ന്പ​ർ ബൂ​ത്തി​ൽ ഒ​രു മ​ണി​ക്കൂ​റും 178-ാം ന​ന്പ​ർ ബൂ​ത്തി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​റും വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങു​വാ​ൻ വൈ​കി. അ​മ​ര​ന്പ​ലം സൗ​ത്ത് ജി​യു​പി സ്കൂ​ളി​ലെ 180-ാം ന​ന്പ​ർ ബൂ​ത്തി​ൽ 45 മി​നി​റ്റ് വൈ​കി. ടി​കെ കോ​ള​നി അ​ങ്ക​ണ​വാ​ടി​യി​ലെ 199-ാം ന​ന്പ​ർ ബൂ​ത്തി​ൽ മെ​ഷീ​ൻ ത​ക​രാ​റു കാ​ര​ണം വോ​ട്ടെ​ടു​പ്പ് ത​ട​സ​പ്പെ​ട്ടു. ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് ത​ക​രാ​ർ സം​ഭ​വി​ച്ച​ത്. 88-ാമ​ത്തെ വോ​ട്ട് ചെ​യ്ത​പ്പോ​ൾ ത​ട​സം നേ​രിടു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി വി​വി​പാ​റ്റ് മി​ഷ​ൻ മാ​റ്റി ത​ക​രാ​ർ പ​രി​ഹ​രി​ച്ചു. പൂ​ക്കോ​ട്ടും​പാ​ടം എ​യു​പി സ്കൂ​ളി​ലെ 181- ന​ന്പ​ർ ബൂ​ത്തി​ലും മി​ഷ​ൻ ത​ക​രാ​ർ കാ​ര​ണം അ​ര​മ​ണി​ക്കൂ​റോ​ളം വൈ​കി. തേ​ൾ​പ്പാ​റ എ​ൻ​എ​എ​എം​എ എ​ൽ​പി സ്കൂ​ളി​ലെ 198- ന​ന്പ​ർ ബൂ​ത്തി​ൽ 45 മി​നി​റ്റ് തു​ട​ങ്ങാ​ൻ വൈ​കി. ക​വ​ള​മു​ക്ക​ട്ട ജി​എ​ൽ​പി സ്കൂ​ൾ 194- ബൂ​ത്തി​ൽ മു​ന്നൂ​റോ​ളം വോ​ട്ടു​ക​ൾ ചെ​യ്ത​ശേ​ഷം യ​ന്ത്രം ത​ക​രാ​റാ​യി. 15 മി​നി​ട്ടോ​ളം വോ​ട്ടിം​ഗ് വൈ​കി. പൂ​ക്കോ​ട്ടും​പാ​ടം ജി​എ​ച്ച്എ​സ് എ​സി​ലെ 185- ന​ന്പ​ർ ബൂ​ത്തി​ലും സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ കാ​ര​ണം 15 മി​നി​റ്റ് തു​ട​ങ്ങു​വാ​ൻ വൈ​കി. നി​ശ്ച​യി​ച്ച​തി​ലും സ​മ​യം നീ​ട്ടി ന​ൽ​കി. ഉ​ദ്യോ​ഗ​സ്ഥ​ർ എ​ല്ലാ​വ​ർ​ക്കും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ ക​ർ​ശ​ന സു​ര​ക്ഷ​യി​ലാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്.