ക​ട​ലു​ണ്ടി​പു​ഴ​യി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു
Wednesday, April 24, 2019 11:36 PM IST
മ​ഞ്ചേ​രി: ക​ട​ലു​ണ്ടി പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ പ​ന്ത്ര​ണ്ടു​കാ​ര​ൻ മു​ങ്ങി മ​രി​ച്ചു. മ​ല​പ്പു​റം വ​ട​ക്കെ​മ​ണ്ണ മു​ഹ​മ്മ​ദ് മ​ൻ​സി​ലി​ൽ കു​റു​ക്ക​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ റൈ​ഹാ​ൻ മു​ഹ​മ്മ​ദ് ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പ​ക​ൽ പ​തി​നൊ​ന്നോ​ടെ വ​ട​ക്കേ​മ​ണ്ണ ത​ട്ടാ​ൻ​ക​ട​വി​ലാ​ണ് അ​പ​ക​ടം. മ​ല​പ്പു​റം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്.

മാ​താ​വ്: സീ​ന​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: റ​യീ​സ്, മൂ​നി​സ, ഷെ​റി​ൻ. വ​ട​ക്കേ​മ​ണ്ണ ജു​മാ​മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കി. കൂ​ടെ ഒ​ഴു​ക്കി​ൽ പെ​ട്ട ചോ​ല​ശേ​രി ഹം​സ​യു​ടെ മ​ക​ൻ റി​ഷാ​ദ് (11), ഹം​സ​യു​ടെ സ​ഹോ​ദ​ര​ൻ നാ​സ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ജ​സീ​ൽ (11) എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ലാ​ണ്.