പോ​സ്റ്റ​ൽ വോ​ട്ട് സ്വീ​ക​രി​ച്ച് തു​ട​ങ്ങി
Thursday, April 25, 2019 12:11 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ പോ​സ്റ്റ​ൽ വോ​ട്ട് സ്വീ​ക​രി​ച്ച് തു​ട​ങ്ങി. 167 സ​ർ​വീ​സ് പോ​സ്റ്റ​ൽ വോ​ട്ടാ​ണ് ഇ​തു​വ​രെ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​ല​പ്പു​റം ലോ​ക​സ​ഭ മ​ണ്ഡ​ല​ത്തി​ലേ​ക്ക് 101 ഉം ​പൊ​ന്നാ​നി ലോ​ക​സ​ഭ മ​ണ്ഡ​ല​ത്തി​ലേ​ക്ക് 66 ഉം ​പോ​സ്റ്റ​ൽ വോ​ട്ടാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
1350 സ​ർ​വീ​സ് വോ​ട്ടാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. കൂ​ടാ​തെ ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി​യി​ലേ​ർ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പോ​സ്റ്റ​ൽ വോ​ട്ടും ല​ഭി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്.​പോ​സ്റ്റ​ൽ ബാ​ല​റ്റ് മേ​യ് 23 രാ​വി​ലെ എ​ട്ട് മ​ണി വ​രെ ജി​ല്ലാ വ​ര​ണാ​ധി​കാ​രി സ്വീ​ക​രി​ക്കും. വ​ര​ണാ​ധി​കാ​രി​യു​ടെ​യോ ഉ​പ​വ​ര​ണാ​ധി​ക​രാ​യു​ടെ​യോ ഓ​ഫീ​സു​ക​ളി​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ നേ​രി​ട്ട് സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലെ സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കു​ക​യോ താ​പാ​ൽ മാ​ർ​ഗം അ​യ​ക്കു​ക​യോ ചെ​യ്യാം. എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് മൂ​ന്ന് മ​ണി​ക്കാ​ണ് ത​പാ​ൽ വ​കു​പ്പ് പോ​സ്റ്റ​ൽ ബാ​ല​റ്റ് ജി​ല്ലാ വ​ര​ണാ​ധി​കാ​രി​ക്ക് എ​ത്തി​ക്കു​ക. എ​ല്ലാ ദി​വ​സ​വും ഇ​ത് എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി ക​മ്മീ​ഷ​നെ അ​റി​യി​ക്കും. ഇ​ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും നി​രീ​ക്ഷി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കും.