വോ​ട്ടി​ംഗ് മെ​ഷീ​നു​ക​ൾ എ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ചു
Thursday, April 25, 2019 12:11 AM IST
മ​ല​പ്പു​റം: പ​തി​നേ​ഴാം ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ മെ​ഷീ​നു​ക​ൾ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ചു. മ​ല​പ്പു​റം ഗ​വ.​കോ​ള​ജ്, മ​ല​പ്പു​റം എം​എ​സ്പി​എ​ച്ച്്്എ​സ്എ​സ്, മ​ല​പ്പു​റം സെ​ന്‍റ് ജെ​മ്മാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണെ​ത്തി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​റെ വൈ​കി​യാ​ണ് പ​ല​യി​ട​ത്തും പോ​ളിം​ഗ് അ​വ​സാ​നി​ച്ച​ത്. അ​തി​നാ​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ ക​ന​ത്ത സു​ര​ക്ഷ​യി​ൽ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച​ത്. ജി​ല്ല​യി​ലെ പ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​യാ​ണ് 16 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സാ​മ​ഗ്രി​ക​ൾ നേ​ര​ത്തെ വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ ശേ​ഷം അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്നെ​യാ​ണ് പോ​ലീ​സ് സു​ര​ക്ഷ​യോ​ടെ പ്ര​ത്യേ​കം നി​ശ്ച​യി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ തി​രി​ച്ചെ​ത്തി​ച്ച​ത്. ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച​ത്.
മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട കൊ​ണ്ടോ​ട്ടി, മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ങ്ക​ട, മ​ല​പ്പു​റം, വേ​ങ്ങ​ര, വ​ള്ളി​ക്കു​ന്ന് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലെ മെ​ഷീ​നു​ക​ൾ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ മ​ല​പ്പു​റം ഗ​വ.​കോ​ളേ​ജി​ലാ​ണു സൂ​ക്ഷി​ക്കു​ന്ന​ത്. പൊ​ന്നാ​നി ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട തി​രൂ​ര​ങ്ങാ​ടി, തി​രൂ​ർ, താ​നൂ​ർ, കോ​ട്ട​ക്ക​ൽ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലെ മെ​ഷീ​നു​ക​ൾ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ മ​ല​പ്പു​റം സെ​ന്‍റ് ജെ​മ്മാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണെ​ത്തി​ച്ച​ത്. ത​വ​നൂ​ർ, പൊ​ന്നാ​നി, തൃ​ത്താ​ല നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലെ മെ​ഷീ​നു​ക​ളാ​ണ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ മ​ല​പ്പു​റം എം​എ​സ്പി​എ​ച്ച്്്എ​സ്എ​സി​ൽ സൂ​ക്ഷി​ക്കു​ന്ന​ത്.
വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ​പെ​ട്ട ഏ​റ​നാ​ട്, നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലെ മെ​ഷീ​നു​ക​ൾ നി​ല​ന്പൂ​ർ ഗ​വ.​മാ​ന​വേ​ദ​ൻ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണു സൂ​ക്ഷി​ക്കു​ന്ന​ത്.
മ​ല​പ്പു​റ​ത്തെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച വോ​ട്ടി​ങ് മെ​ഷീ​നു​ക​ളും രേ​ഖ​ക​ളും ജി​ല്ലാ വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ലാ ക​ല​ക്ട​ർ അ​മി​ത് മീ​ണ, നി​രീ​ക്ഷ​ക​രാ​യ പ​ത്മ ജ​യ്സ്വാ​ൾ, ച​ന്ദ്ര​കാ​ന്തു​കി, അ​സി​സ്റ്റ​ന്‍റ് റി​ട്ടേം​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സീ​ൽ ചെ​യ്തു സൂ​ക്ഷി​ച്ചു.