കെ​ജി​ടി​ഇ പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി കോ​ഴ്സ്
Thursday, April 25, 2019 12:11 AM IST
മ​ല​പ്പു​റം: സി-​ആ​പ്റ്റും സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പി​എ​സ്‌സി അം​ഗീ​ക​രി​ച്ച ഒ​രു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള കെ​ജി​ടി​ഇ പ്രീ-​പ്ര​സ്, കെജി​ടിഇ പ്ര​സ് വ​ർ​ക്ക് തു​ട​ങ്ങി​യ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. എ​സ്എ​സ്എ​ൽസി അ​ഥ​വാ ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ/ മ​റ്റ​ർ​ഹ വി​ഭാ​ഗ​ക്കാ​ർ​ക്ക് നി​യ​മാ​നു​സൃ​ത​മാ​യ ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കും.
ഒബിസി/​എ​സ്ഇബിസി/ മു​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​രു​മാ​ന പ​രി​ധി​ക്ക് വി​ധേ​യ​മാ​യി ഫീ​സ് ആ​നു​കൂ​ല്യ​വും ല​ഭി​ക്കും. സി-​ആ​പ്റ്റി​ന്‍റെ കോ​ഴി​ക്കോ​ട് സ​ബ് സെ​ന്‍റ​റി​ലാ​ണ് കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന​ത്. അ​പേ​ക്ഷാ​ഫോ​റം 100 രൂ​പ​യ​ക്ക് നേ​രി​ട്ടും, 125 രൂ​പ​യ്ക്ക് ത​പാ​ലി​ലും ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ്, സി-​ആ​പ്റ്റ്, റാം ​മോ​ഹ​ൻ റോ​ഡ്, മ​ല​ബാ​ർ ഗോ​ൾ​ഡി​ന് സ​മീ​പം, കോ​ഴി​ക്കോ​ട് എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ മെ​യ് 10 ന​കം ന​ൽ​ക​ണം. ഫോ​ണ്‍ 0495 2723666, 0495 2356591.