കാ​റ്റി​ൽ ന​ശി​ച്ച​ത് ബാ​ല​ന്‍റെ സ്വപ്നം
Thursday, April 25, 2019 12:11 AM IST
എ​ട​ക്ക​ര: വേ​ന​ൽ​മ​ഴ​യും, കാ​റ്റും ത​ക​ർ​ത്തെ​റി​ഞ്ഞ​ത് പെ​രി​ച്ചാ​ത്ര ബാ​ല​നെ​ന്ന ക​ർ​ഷ​ക​ന്‍റെ സ്വ​പ്ന​ങ്ങ​ൾ. തി​മി​ർ​ത്താ​ടി​യ കാ​റ്റി​ൽ ന​ശി​ച്ച​ത് ബാ​ല​ന്‍റെ ആ​യി​ര​ത്തി​ഇ​രു​നൂ​റി​ലേ​റെ കാ​ല​ച്ച വാ​ഴ​ക​ൾ. ഉ​ദി​ര​കു​ളം സ്വ​ദേ​ശി​യാ​യ ബാ​ല​ൻ എ​ട​ക്ക​ര ദു​ർ​ഗാ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം മേ​നോ​ൻ​പൊ​ട്ടി​യി​ൽ പാ​ട്ട​കൃ​ഷി ചെ​യ്തി​രു​ന്ന വാ​ഴ​ത്തോ​ട്ട​മാ​ണ് കാ​റ്റി​ൽ നശിച്ചത്. മ​നോ​മി ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ലീ​ലാ​വ​തി സു​രേ​ഷ്, സ​ജു​ഗോ​പി​നാ​ഥ് തു​ട​ങ്ങി എ​ട്ടോ​ളം പേ​രു​ടെ നാ​ല് ഏ​ക്ക​ർ വ​രു​ന്ന ഭൂ​മി​യി​ലാ​ണ് ബാ​ല​ൻ വാ​ഴ​കൃ​ഷി ന​ട​ത്തി​യി​രു​ന്ന​ത്.
ആ​കെ നാ​ലാ​യി​രം വാ​ഴ​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. വാ​ഴ​ക​ൾ കു​ല​ച്ച് ഒ​ന്ന​ര മാ​സം ക​ഴി​ഞ്ഞ​സ​മ​യ​ത്താ​ണ് വേ​ന​ൽ​മ​ഴ​യു​ടെ​യും, കാ​റ്റി​ന്‍റെ​യും സം​ഹാ​ര​താ​ണ്ഡ​വ​മു​ണ്ടാ​യ​ത്. അ​ഞ്ച് ല​ക്ഷം രൂ​പ​യി​ലേ​റെ കൃ​ഷി​ക്ക് ചെല​വായിട്ടുണ്ട്.വാ​യ്പ​യെ​ടു​ത്താ​ണ് ബാ​ല​ൻ കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്. വാ​ഴ​ക​ളു​ടെ ഇ​ട​യി​ൽ വി​വി​ധ പ​ച്ച​ക്ക​റി​ക​ളും ന​ട്ടി​രു​ന്നു. ര​ണ്ടാ​യി​ര​ത്തോ​ളം മു​ര​ട് പ​യ​ർ പൂ​വി​ട്ട് കാ​യ്ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. ഇ​വ​യെ​ല്ലാം കാ​റ്റി​ൽ ന​ശി​ച്ചു. ര​ണ്ട് ഏ​ക്ക​റി​ല​ധി​കം പ​ച്ച​ക്ക​റി കൃ​ഷി​യു​മു​ണ്ടാ​യി​രു​ന്നു. വാ​ഴ​ക​ൾ ഇ​ൻ​ഷ്വ​ർ ചെ​യ്തി​ട്ടു​ണ്ട്.