ഫോ​ട്ടോ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി
Friday, April 26, 2019 12:33 AM IST
മ​ല​പ്പു​റം: വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്ര​ഫ​ർ ദാ​സ​ൻ വാ​ണി​യ​ന്പ​ല​ത്തി​ന്‍റെ ഫോ​ട്ടോ​പ്ര​ദ​ർ​ശ​നം ആ​ര​ണ്യ​കം 2019 മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ല​ളി​ത ക​ലാ അ​ക്കാ​ഡ​മി ആ​ർ​ട്ട് ഗാ​ല​റി​യി​ൽ ആ​രം​ഭി​ച്ചു. എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​നു പു​റ​മെ ക​ർ​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പൂ​ർ, മു​തു​മ​ല തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു പ​ക​ർ​ത്തി​യ 75ല​ധി​കം ഫാ​ട്ടോ​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള​ത്. മെ​യ് ഒ​ന്നി​നു സ​മാ​പി​ക്കും.