വീ​ടെ​ന്ന സ്വ​പ്നം പൂ​വ​ണി​ഞ്ഞി​ല്ല; കു​പ്പാ​യി​യു​ടെ കു​ടും​ബം ദു​രി​ത​ക്ക​യ​ത്തി​ൽ
Friday, April 26, 2019 12:33 AM IST
എ​ട​ക്ക​ര: അ​ട​ച്ചു​റ​പ്പു​ള്ള​തും ചോ​രാ​ത്ത​തു​മാ​യ വീ​ടി​നു​ള്ളി​ൽ നി​ർ​ഭ​യ​മാ​യി കി​ട​ന്നു​റ​ങ്ങ​ണ​മെ​ന്ന കു​പ്പാ​യി​യു​ടെ സ്വ​പ്ന​ം പൂവണിയുന്നി​ല്ല. ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​രം​കു​ന്ന് കും​ഭാ​ര കോ​ള​നി​യി​ലെ കൊ​ണ്ടൂ​ർ കു​പ്പാ​യി​യാ​ണ് അ​ന്തി​യു​റ​ങ്ങാ​ൻ സു​ര​ക്ഷി​ത​മാ​യൊ​രു ഇ​ട​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ന്ന​ത്. 22 വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച ഇ​വ​രു​ടെ വീ​ട് പാ​ടെ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ചു​മ​രു​ക​ൾ വി​ണ്ടു കീ​റു​ക​യും മേ​ൽ​ക്കൂ​ര ത​ക​രു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

65കാ​രി​യാ​യ കു​പ്പാ​യി, മ​ക്ക​ളും മ​രു​മ​ക്ക​ളും പേ​ര​ക്കു​ട്ടി​ക​ളു​മാ​യി പ​തി​നൊ​ന്നു പേ​രാ​ണ് വി​വി​ധ ഭാ​ഗ​ങ്ങ​ൾ പൊ​ളി​ഞ്ഞ് ത​ക​ർ​ച്ചാ​ഭീ​ഷ​ണി നേ​രി​ടു​ന്ന ചെ​റി​യ വീ​ട്ടി​ൽ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്. മ​ഴ പെ​യ്താ​ൽ പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളു​മാ​യി സ​മീ​പ വീ​ടു​ക​ളി​ൽ അ​ഭ​യം തേ​ടു​ക​യാ​ണ് മി​ക്ക​പ്പോ​ഴും പ​തി​വ്. സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലും ഇ​വ​ർ​ക്ക് ഇ​ടം കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് കു​പ്പാ​യി പ​റ​യു​ന്നു.