പ്ര​വ​ർ​ത്ത​ക സം​ഗ​മം നടത്തി
Friday, April 26, 2019 12:33 AM IST
മ​ല​പ്പു​റം: സാ​ന്പ​ത്തി​ക രം​ഗം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​നും ബി​സി​ന​സ് രം​ഗ​ത്തു വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കാ​നും മ​ല​പ്പു​റം സു​ന്നി മ​ഹ​ലി​ൽ ചേ​ർ​ന്ന ഗ​ൾ​ഫ് പ്ര​വ​ർ​ത്ത​ക സം​ഗ​മം തീ​രു​മാ​നി​ച്ചു.​സ​മ​സ്ത​ക്ക് വേ​ണ്ടി ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രാ​സ്ഥാ​നി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി എ​സ്‌വൈ​എ​സ് മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് സം​ഗ​മം വി​ളി​ച്ചു ചേ​ർ​ത്ത​ത്.

ഫ​ല​പ്ര​ദ​മാ​യ നി​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ചു പ​ദ്ധ​തി ത​യാ​റാ​ക്കു​വാ​നും നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്കു പ്ര​സ്ഥാ​നി​ക ബ​ന്ധം നാ​ട്ടി​ൽ നി​ല നി​ർ​ത്തു​വാ​നും സു​ന്നി മ​ഹ​ൽ കേ​ന്ദ്രീ​ക​രി​ച്ചു ഹെ​ൽ​പ് ഡ​സ​ക് ആ​രം​ഭി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​ളാ​വ് സൈ​ത​ല​വി മു​സ്ലി​യാ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. ജെ​സി​ഐ നാ​ഷ​ണ​ൽ ട്രെ​യി​ന​ർ ഇ.​കെ ശ​റ​ഫു​ദീ​ൻ ധ​ന​കാ​ര്യ ആ​സൂ​ത്ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു.