ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ജാ​മ്യ​മി​ല്ല
Friday, April 26, 2019 12:38 AM IST
മ​ഞ്ചേ​രി: എ​ട്ടു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ത​ള്ളി. നി​ല​ന്പൂ​ർ വ​ട​പു​റം ചെ​ന​ക്ക​ൽ നി​ഷാ​ദ് എ​ന്ന കു​ഞ്ഞു (33)ന്‍റെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജ​ഡ്ജി ത​ള്ളി​യ​ത്. മ​ന്പാ​ട് ക​ന്പ​നി​ക്കു​ന്നി​ലാ​ണ് സം​ഭ​വം.

പ​രാ​തി​യെ തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി 13ന് ​നി​ല​ന്പൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.​നേ​ര​ത്തെ പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​തേ കോ​ട​തി ത​ള്ളി​യി​രു​ന്നു. വീ​ണ്ടും ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പ​രാ​തി​ക്കാ​രാ​യ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി​യ കോ​ട​തി പ്ര​തി​ക്ക് ജാ​മ്യം ന​ൽ​കു​ന്ന​തി​ൽ ആ​ക്ഷേ​പ​മു​ണ്ടോ​യെ​ന്ന് ആ​രാ​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ര​ക്ഷി​താ​ക്ക​ൾ പ്ര​തി​ക്ക് ജാ​മ്യം ന​ൽ​ക​രു​തെ​ന്ന് അ​പേ​ക്ഷി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.