ഓ​ട നി​റ​ഞ്ഞ് മ​ലി​ന​ജ​ലം ഒഴുകുന്നു
Friday, April 26, 2019 12:40 AM IST
മ​ഞ്ചേ​രി: ഓ​ട നി​റ​ഞ്ഞ് മ​ലി​ന​ജ​ലം മാ​ർ​ക്ക​റ്റി​ലൂ​ടെ പ​ര​ന്നൊ​ഴു​കു​ന്നു. കാ​ൽ​ന​ട​യാ​ത്രി​ക​രും വ്യാ​പാ​രി​ക​ളും ദു​രി​ത​ത്തി​ൽ. മ​ഞ്ചേ​രി മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ഓ​ട​യാ​ണു നി​റ​ഞ്ഞു പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത്. മ​ലി​ന​ജ​ലം ഒ​ലി​ച്ചി​റ​ങ്ങാ​ൻ തു​ട​ങ്ങി​യി​ട്ട് ആ​ഴ്ച​ക​ളാ​യി.

എ​ന്നാ​ൽ അ​ധി​കൃ​ത​ർ ഇ​തു ക​ണ്ടി​ല്ലെ​ന്ന മ​ട്ടാ​ണ്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ഈ ​മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യാ​ണ് ഇ​തി​നെ​ല്ലാം കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. ഭൂ​രി​ഭാ​ഗം ഓ​ട​ക​ളി​ലും മ​ണ്ണും മാ​ലി​ന്യ​വും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

മാ​ലി​ന്യം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന​തു​മൂ​ലം അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. മൂ​ക്കു​പൊ​ത്താ​തെ ജ​ന​ങ്ങ​ൾ​ക്കു റോ​ഡി​ലൂ​ടെ ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യു​മു​ണ്ട്. ഓ​ട​വൃ​ത്തി​യാ​ക്ക​ലും കൃ​ത്യ​മാ​യി ന​ട​ക്കാ​ത്ത​തി​നാ​ലാ​ണ് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും ദു​രി​ത​ത്തി​ലാ​യ​ത്.

പ​ല​യി​ട​ങ്ങ​ളി​ലും ഓ​ട​ക​ൾ പൊ​ട്ടി​പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. ചി​ല വ്യാ​പാ​ര​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​വും ഓ​ട​യി​ലേ​ക്കു ത​ന്നെ ഒ​ഴു​ക്കു​ന്നു​ണ്ട്.