പെ​രു​വ​ള്ളൂ​ർ സ്കൂ​ൾ: പു​തി​യ കെ​ട്ടി​ടം നിർമാണം പൂർത്തിയായില്ല
Sunday, May 19, 2019 12:08 AM IST
തേ​ഞ്ഞി​പ്പ​ലം: പെ​രു​വ​ള്ളൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഈ ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ഷി​ഫ്റ്റ് സ​ന്പ​ദാ​യ​ത്തി​ലേ​ക്ക്. സ്കൂ​ളി​നാ​യു​ള്ള കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ൽ ക​രാ​റു​കാ​ർ അ​ലം​ഭാ​വം കാ​ണി​ച്ച​താ​ണ് സ്കൂ​ൾ വീ​ണ്ടും ഷി​ഫ്റ്റ് സ​ന്പ്ര​ദാ​യ​ത്തി​ലേ​ക്ക് മാ​റാ​ൻ ഇ​ട​യാ​ക്കി​യ​ത്. പെ​രു​വ​ള്ളൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലെ​ത്തി​ക്കാ​നു​ള്ള ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളി​നു കൂ​ടു​ത​ൽ കെ​ട്ടി​ട​വും ലാ​ബു​ക​ളും ഓ​ഡി​റ്റോ​റി​യ​വു​മെ​ല്ലാം ഒ​രു​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​ത്. പ​തി​നെ​ട്ട് ക്ലാ​സ് മു​റി​ക​ളു​ള്ള കെ​ട്ടി​ടം പൊ​ളി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ട നിർമാണം.
പി. ​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ യുടെ നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​യി കി​ഫ്ബി​യി​ൽ നി​ന്നു അ​നു​വ​ദി​ച്ച 6.88 കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വി​ലാ​ണ് സ്കൂ​ളി​നാ​യി കെ​ട്ടി​ടം പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. സ​ർ​ക്കാ​ർ നേ​രി​ട്ട് ടെ​ൻ​ഡ​ർ പോ​ലും ചെ​യ്യാ​തെ സി​ഗു​രു ഫൗ​ണ്ടേ​ഷ​നെ ഏ​ൽ​പ്പി​ക്കു​ക​യും 2018 ജൂ​ലൈ​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.
ഒ​ന്പ​തു മാ​സം കൊ​ണ്ടു പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​മെ​ന്ന ക​രാ​റി​ലാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യ​ത്. അ​തി​നു ശേ​ഷം സ്കൂ​ളി​ലെ ക്ലാ​സ് മു​റി​ക​ൾ മ​ദ്ര​സ​യി​ലേ​ക്കു മാ​റ്റി. മേ​യ് മാ​സ​ത്തോ​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ന്നും സ്കൂ​ൾ അ​വ​ധി സ​മ​യ​ങ്ങ​ളി​ൽ പ്ര​വൃ​ത്തി ന​ട​ത്താ​തെ അ​നാ​വ​ശ്യ കാ​ല​താ​മ​സം സൃ​ഷ്ടി​ച്ച​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും പി​ടി​എ മു​ൻ പ്ര​സി​ഡ​ന്‍റും തി​രൂ​ര​ങ്ങാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​അ​ബ്ദു​ൾ​ക​ലാം പ​റ​ഞ്ഞു.
സ്കൂ​ളി​നാ​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ നിർമാണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത് വ​ലി​യ പ്ര​യാ​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ സ്കൂ​ൾ ഷി​ഫ്റ്റ് സ​ന്പ്രാ​ദാ​യ​ത്തി​ലേ​ക്കു മാ​റാൻ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ടെ​ന്നും അ​ധ്യാ​പ​ക​നാ​യ ഹ​നീ​ഫ പ​റ​ഞ്ഞു.