നി​ല​ന്പൂ​രി​ൽ വ്യാ​പ​ക​മാ​യി ചോ​ക്ലേ​റ്റ് സി​റി​ഞ്ച് വി​റ്റെന്ന്
Sunday, May 19, 2019 12:08 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ റെ​യിേ​ൽ​വ സ്റ്റേ​ഷ​നു സ​മീ​പം ക​ട​യി​ൽ നി​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്ത ചോ​ക്ളേ​റ്റ് സി​റി​ഞ്ച് മി​ഠാ​യി നി​ല​ന്പൂ​ര മേ​ഖ​ല​യി​ൽ കു​റ​ഞ്ഞ കാ​ലം കൊ​ണ്ട് വ്യാ​പ​ക​മാ​യി വി​റ്റ​ഴി​ച്ച​താ​യി വി​വ​രം. മി​ഠാ​യി പി​ടി​ച്ചെ​ടു​ത്ത വി​വ​രം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ പ​ല ക​ട​യു​ട​മ​ക​ളും വി​ൽ​പ്പ​ന നി​ർ​ത്തു​ക​യോ പൂ​ഴ്ത്തി​വെ​ക്കു​ക​യോ ചെ​യ്തി​രി​ക്കു​ക​യാ​ണ്. ചു​ങ്ക​ത്ത​റ സി​എ​ച്ച്സി​യി​ലെ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ പി.​ശ​ബ​രീ​ശ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചോ​ക്ളേ​റ്റ് നി​റ​ച്ച സി​റി​ഞ്ച് ക​ട​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. സി​റി​ഞ്ചി​ൽ ചോ​ക്ളേ​റ്റ് പോ​ലു​ള്ള പ​ദാ​ർ​ത്ഥം നി​റ​ച്ചാ​ണ് വി​ൽ​പ്പ​ന. കു​ട്ടി​ക​ൾ ഇ​ത് സി​റി​ഞ്ച് ഉ​പ​യോ​ഗി​ച്ച് നാ​വി​ൽ ഇ​റ്റി​ക്കു​ക​യാ​ണ് ചെ​യ്യു​ക. ല​ഹ​രി​യ​ട​ങ്ങി​യ​താ​യ​തി​നാ​ൽ പി​ന്നെ​യും ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ്ര​വ​ണ​ത കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രും.
ച​ന്ത​ക്കു​ന്നി​ലും ചാ​ര​ങ്കു​ള​ത്തു​മു​ള്ള വി​വി​ധ ക​ട​ക​ളി​ൽ ഇ​വ ല​ഭ്യ​മാ​യി​രു​ന്ന​താ​യി ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല നി​ല​ന്പൂ​രി​ലെ ര​ണ്ട് മൊ​ത്ത​വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ലും ഇ​വ​യു​ണ്ടാ​യി​രു​ന്ന​താ​യി വി​വ​ര​മു​ണ്ട്. എ​ന്നാ​ൽ മി​ഠാ​യി പി​ടി​ച്ചെ​ടു​ത്ത​തോ​ടെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് പി​ന്നീ​ട് ഇ​വ ഒ​രു ക​ട​യി​ൽ നി​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്നു എ​ന്ന് പ​റ​യു​ന്ന ക​ട​ക​ളി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ മു​ൻ​പു​ണ്ടാ​യി​രു​ന്ന​താ​യും പി​ന്നീ​ട് വി​ൽ​പ്പ​ന നി​ർ​ത്തി​വെ​ച്ച​താ​യു​മാ​ണ് അ​വ​ർ ന​ൽ​കി​യ വി​വ​രം. ച​ന്ത​ക്കു​ന്നി​ലേ​യും മ​റ്റും വി​റ്റു​ക​ളി​ൽ കു​ട്ടി​ക​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള മി​ഠാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി ഇ​പ്പോ​ൾ ചി​ല ര​ക്ഷി​താ​ക്ക​ൾ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രോ​ട് വി​വ​രം പ​റ​ഞ്ഞി​ട്ടു​ണ്ട്. ഒ​രു സി​റി​ഞ്ചി​ന് അ​ഞ്ചു രൂ​പ വി​ല​ക്കാ​ണ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഉ​പ​യോ​ഗ​ത്തി​ന് ശേ​ഷം ഉ​പേ​ക്ഷി​ക്കു​ന്ന സി​റി​ഞ്ചി​ന് ഒ​ന്നി​ന് കു​റ​ഞ്ഞ​ത് 12 രൂ​പ വി​ല​യു​ള്ള​പ്പോ​ൾ ഈ ​ചോ​ക്ളേ​റ്റ് അ​ട​ങ്ങി​യ സി​റി​ഞ്ചു​ക​ൾ അ​ഞ്ചു രൂ​പ​ക്ക് വി​ൽ​ക്കു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഒ​രു പ​ക്ഷേ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും ഉ​പേ​ക്ഷി​ക്കു​ന്ന ആ​ശു​പ​ത്രി സി​റി​ഞ്ചു​ക​ൾ പു​ന​രു​പ​യോ​ഗം ന​ട​ത്തു​ക​യാ​ണോ എ​ന്ന​തും സം​ശ​യ​മു​ണ്ട്. തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കൊ​രു​ങ്ങു​ക​യാ​ണ് നി​ല​ന്പൂ​രി​ലെ ആ​രോ​ഗ്യ വി​ഭാ​ഗം.