പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം: ജാ​മ്യം ത​ള്ളി
Tuesday, May 21, 2019 12:29 AM IST
മ​ഞ്ചേ​രി: പ​തി​നാ​ലു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​നു വി​ധേ​യ​നാ​ക്കി​യെ​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ത​ള്ളി. നി​ല​ന്പൂ​ർ മ​ന്പാ​ട് ബീ​ന്പു​ങ്ങ​ൽ പു​ത്ത​ല​ത്ത് അ​വ​റാ​ൻ കു​ട്ടി​യെ​ന്ന അ​വ​റു (58)വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജ​ഡ്ജി ത​ള്ളി​യ​ത്. 2018 ന​വം​ബ​ർ മാ​സ​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ബൈ​ക്കി​ൽ ക​യ​റ്റി പ്ര​തി ത​ന്‍റെ വീ​ട്ടി​ൽ കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​ക്ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് പ്ര​തി​യെ നി​ല​ന്പൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പോ​ളി​ടെ​ക്നി​ക്കി​ൽ ഒ​ഴി​വ്

മ​ല​പ്പു​റം: ചേ​ളാ​രി​യി​ലെ തി​രൂ​ര​ങ്ങാ​ടി എ​കെഎൻ​എം ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ഇ​ല​ക്‌ട്രോണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗ് (യോ​ഗ്യ​ത ബി.​ടെ​ക് ബി​രു​ദം), ഇ​ല​ക്‌ട്രോണി​ക്സ് വി​ഭാ​ഗം ഡെ​മോ​ണ്‍​സ്ട്രേ​റ്റ​ർ (യോ​ഗ്യ​ത ഇ​ല​ക്‌ട്രോണി​ക്സ് എ​ൻ​ജി​നിയ​റി​ംഗിൽ ഫ​സ്റ്റ് ക്ലാ​സ് ഡി​പ്ലോ​മ) എ​ന്നീ ഒ​ഴി​വു​ക​ളി​ലേ​ക്കു ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ലെ അ​ധ്യാ​പ​ന പ​രി​ച​യം അ​ഭി​ല​ഷ​ണീ​യ യോ​ഗ്യ​ത​യാ​യി ക​ണ​ക്കാ​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ രേ​ഖ​ക​ളു​മാ​യി 24നു ​രാ​വി​ലെ പ​ത്തി​നു എ​ഴു​ത്തു പ​രീ​ക്ഷ​ക്കും കൂ​ടി​ക്കാ​ഴ്ച​ക്കു​മാ​യി കോ​ള​ജി​ലെ​ത്ത​ണം.