മ​ല​പ്പു​റം ജി​ല്ല​യു​ടെ വി​ദ്യാ​ഭ്യാ​സ വ​ള​ർ​ച്ച അ​ത്ഭു​താ​വ​ഹ​ം: പി.​കെ.​ശ്രീ​മ​തി എം​പി
Tuesday, May 21, 2019 12:29 AM IST
മ​ഞ്ചേ​രി: മ​ല​പ്പു​റം ജി​ല്ല​യു​ടെ വി​ദ്യാ​ഭ്യാ​സ വ​ള​ർ​ച്ച അ​ത്ഭു​താ​വ​ഹ​മെ​ന്ന് പി.​കെ.​ശ്രീ​മ​തി എം​പി. മ​ഞ്ചേ​രി പ​ബ്ലി​ക് ലൈ​ബ്ര​റി മു​ൻ​സി​പ്പ​ൽ പ്ര​ദേ​ശ​ത്തെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നും പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​വ​ർ. വ​ള​രു​ന്ന വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ച​ല​നാ​ത്മ​ക​മാ​ക്കി നി​ർ​ത്താ​ൻ ഉ​ഗ്ര​ശേ​ഷി​യു​ള്ള ഉ​ൾ​പ്രേ​ര​ക​ങ്ങ​ളാ​ണ് ഗ്ര​ന്ഥ​ശാ​ല​ക​ളെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എ​ൻ.​ടി. ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​കെ.​ബാ​ല​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ശി​ഹാ​ബു​ദ്ദീ​ൻ കു​ന്ന​ത്ത് മോ​ട്ടി​വേ​ഷ​ൻ ക്ലാ​സെ​ടു​ത്തു. ഡോ. ​പി.​ബാ​ബു, സി.​ടി.​നൂ​ർ​ജ​ഹാ​ൻ, ഇ.​സു​ലൈ​മാ​ൻ, എ​ൻ.​മു​ഹ​മ്മ​ദ്, വി.​കെ.​വ​ത്സ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി കെ.​പി.​ഷാ​ജു സ്വാ​ഗ​ത​വും പി.​അ​ബ്ദു​സ​മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.