മ​ന്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യി
Tuesday, May 21, 2019 12:29 AM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രേ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കൊ​ണ്ട് വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യി. പ​ത്ത് അം​ഗ​ങ്ങ​ളു​ള്ള യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ അ​വി​ശ്വാ​സ​ത്തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത​പ്പോ​ൾ ഒ​ൻ​പ​ത് അം​ഗ​ങ്ങ​ളു​ള്ള എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്നു. ഇ​തോ​ടെ പ​ത്ത് അം​ഗ​ങ്ങ​ളു​ടെ ബ​ല​ത്തി​ൽ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് പു​റ​ത്താ​യി. ഇ​തേ​തു​ട​ർ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ന്താ​ർ മു​ഹ​മ്മ​ദി​ന് പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കി. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ്. 19 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ ലീ​ഗ്- ഏ​ഴ്, കോ​ണ്‍​ഗ്ര​സ് മൂ​ന്ന്, സി​പി​എം ഒ​ൻ​പ​ത് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി നി​ല. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റി​നെ​തി​രേ പ്ര​മേ​യം വി.​ടി.​നാ​സ​ർ അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ന്താ​ർ മു​ഹ​മ്മ​ദ്, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശ​മീ​ന കാ​ഞ്ഞി​രാ​ല, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ക​ബീ​ർ കാ​ട്ടു​മു​ണ്ട, മെ​ംബർ​മാ​രാ​യ, ബാ​ല​ൻ, റു​ഖി​യ, സ​രോ​ജി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​ണ്ടൂ​ർ ബി​ഡി​ഒ എ.​ജെ.​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ഹ​രീ​ഷ്, ബി.​റ​ഹി​യാ​ൻ, ഒ.​ഇ.​ബാ​ബു​രാ​ജ് എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.