നാ​ടു​കാ​ണി​ച്ചു​രം കെെയേറ്റം: സം​യു​ക്ത സ​മി​തി പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, May 22, 2019 12:08 AM IST
എ​ട​ക്ക​ര: നാ​ടു​കാ​ണി ചു​ര​ത്തി​ലെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്തി​ക്കി​ടെ വ​ന​ഭൂ​മി കെെയേറി​യെ​ന്ന പ​രാ​തി​യി​ൽ സം​യു​ക്ത സ​മി​തി പ​രി​ശോ​ധ​ന ന​ട​ത്തി. നി​ല​ന്പു​ർ നോ​ർ​ത്ത് എ​സി​എ​ഫ് ജോ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി പാ​ത​യു​ടെ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചു​ര​ത്തി​ൽ ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്തി​യി​ൽ വ​നം കെെയേറ്റം ന​ട​ന്നു​വെ​ന്ന അ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ​ന​ഭൂ​മി കെെ​യേറ്റം ന​ട​ന്ന​താ​യി ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് നോ​ർ​ത്ത് എ​സി​എ​ഫ് ജോ​സ് മാ​ത്യു പ​റ​ഞ്ഞു. റോ​ഡ് സം​ബ​ന്ധി​ച്ച അ​ടി​സ്ഥാ​ന രേ​ഖ​ക​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ​യോ, വ​നം വ​കു​പ്പി​ന്‍റെ​യോ പ​ക്ക​ലി​ല്ല. പ​ഴ​യ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ സ​ർ​വെ​യ​ർ​മാ​രെ ഇ​ന്ന​ലെ​ത്ത​ന്നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട​ണ്ട്.

ഇ​വ​ർ ന​ൽ​കു​ന്ന രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മേ കെെയേറ്റം സം​ബ​ന്ധി​ച്ച് സ്ഥ​രീ​ക​ര​ണം ന​ട​ത്താ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് നോ​ർ​ത്ത് എ​സി​എ​ഫ് പ​റ​ഞ്ഞു. 26ന് ഇ​ത് സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. വ​നം​വ​കു​പ്പ് നി​ർ​ദേ​ശി​ച്ച പ്ര​കാ​ര​മാ​ണ് ചു​ര​ത്തി​ൽ ആ​ന​ത്താ​ര​ക​ളു​ടെ നി​ർ​മ്മാ​ണം പ്ര​വ​ർ​ത്തി ക​രാ​ർ ക​ന്പ​നി ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും എ​സി​എ​ഫ് പ​റ​ഞ്ഞു.

റോ​ഡ് അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തു​ക​യോ, കെെയേറ്റം ക​ണ്ടെ​ത്തു​ക​യോ ചെ​യ്യാ​തെ റോ​ഡ് പ്ര​വ​ർ​ത്തി ഏ​റ്റെ​ടു​ത്ത ഉ​ര​ള​ത്തു​ങ്ക​ൽ ലേ​ബ​ർ ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​ർ​ക്കെ​തി​രെ വ​നം വി​ജി​ല​ൻ​സ് വി​ഭാ​ഗം കേ​സെ​ടു​ത്തി​രു​ന്നു. ഒ​രു മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും ഒ​രു ടി​പ്പ​ർ​ലോ​റി​യും വ​നം​വ​കു​പ്പ് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു.

വ​ഴി​ക്ക​ട​വ് മു​ത​ൽ സം​സ്ഥാ​ന അ​തി​ർ​ത്തി വ​രെ പ​തി​നൊ​ന്ന​ര കി​ലോ​മീ​റ്റ​റാ​ണ് റോ​ഡി​ന്‍റെ ദൈ​ർ​ഘ്യം. ചു​ര​ത്തി​ൽ നി​ല​വി​ലു​ള്ള ക​രി​ങ്ക​ൽ കെ​ട്ടു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി ഈ ​ഭാ​ഗ​ത്തു മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി ന​ട​ത്തു​ന്ന​തെ​ന്നും കെെയേറ്റം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും നി​ർ​മാ​ണ ക​ന്പ​നി വ​നം​വ​കു​പ്പി​നെ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ കേ​സ് പി​ൻ​വ​ലി​ക്കാ​നോ പി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ വി​ട്ടു ന​ൽ​കാ​നോ വ​നം വ​കു​പ്പ് ത​യാ​റാ​യി​ല്ല. വി​വാ​ദം രൂ​ക്ഷ​മാ​യ​തോ​ടെ സം​സ്ഥാ​ന മു​ഖ്യ​വ​ന​പാ​ല​ക​ൻ പി.​കേ​ശ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത വ​ന​പാ​ല​ക​ർ ചു​രം സ​ന്ദ​ർ​ശി​ക്കു​ക​യും, സ​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ല​ന്പൂ​ർ നോ​ർ​ത്ത് എ​സി​എ​ഫ് ജോ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ആ​ന​മ​റി​യി​ലെ വ​നം ചെ​ക്ക് പോ​സ്റ്റി​ൽ നി​ന്നും 300 മീ​റ്റ​ർ ദൂ​രം മാ​ത്ര​മാ​ണ് നാ​ടു​കാ​ണി​ച്ചും റോ​ഡി​നു സ്ക​ച്ചും പ്ലാ​നും ഉ​ള്ള​ത്. 1927 ലെ ​സ​ർ​വേ​യി​ൽ പ​തി​നാ​ല​ര മീ​റ്റ​റും 1977ലെ ​സ​ർ​വേ​യി​ൽ പ​തി​നാ​ലു​മു​ത​ൽ ഇ​രു​പ​ത്തി​യേ​ഴ് മീ​റ്റ​ർ വ​രെ വീ​തി​യി​ലാ​ണ് റോ​ഡ് ക​ട​ന്നു പോ​കു​തെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.