ബ​സ്‌സ്റ്റാ​ന്‍ഡ് ന​വീ​ക​ര​ണം: സ​ർ​വേ തു​ട​ങ്ങി
Wednesday, May 22, 2019 12:08 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ 13 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ച​ന്ത​ക്കു​ന്ന് ബ​സ്‌സ്റ്റാ​ന്‍ഡ് ന​വീ​ക​ര​ണ മു​ന്നോ​ടി​യാ​യി താ​ലൂ​ക്ക് സ​ർ​വേ വി​ഭാ​ഗം സ്ഥ​ലം അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി. ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ള 96.34 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ആ​ധു​നി​ക രീ​തി​യി​ൽ ബ​സ് സ്റ്റാ​ന്‍റ് സ​മു​ച്ച​യം, ടാ​ക്സി സ്റ്റാ​ന്‍റ്, മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റ് എ​ന്നി​വ​യു​ണ്ടാ​ക്കു​ന്ന​ത്.
ബ​സ്‌സ്റ്റാ​ന്‍ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള അ​നു​മ​തി​ക്കാ​യി സ​ർ​ക്കാ​രി​ലേ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​ക്ക് ടെ​ണ്ട​ർ ന​ട​ത്തി നി​ർ​മ്മാ​ണം തു​ട​ങ്ങും. സ​ർ​വേ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്, ഉ​പാ​ധ്യ​ക്ഷ​ൻ പി.​വി.​ഹം​സ, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ എ.​ഗോ​പി​നാ​ഥ്, മും​താ​സ് ബാ​ബു, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, പി.​ടി.​കു​ഞ്ഞി​മു​ഹ​മ്മ​ദ്, സു​ന്ദ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.