ആ​ശു​പ​ത്രി കാ​ന്‍റീ​നി​ൽ നിന്ന്് റോഡിലേക്ക് മ​ലി​ന​ജ​ലം ഒഴു​കു​ന്നു
Wednesday, May 22, 2019 12:10 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ആ​ശു​പ​ത്രി വ​ള​പ്പി​ലെ കാ​ന്‍റീ​നി​ന്‍റെ പി​ൻ​ഭാ​ഗ​ത്തു​നി​ന്നും മ​ലി​ന​ജ​ലം ദേ​ശീ​യ​പാ​ത​യി​ലേ​ക്കൊ​ഴു​കു​ന്നു. കാ​ന്‍റീ​നി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് കെ​ട്ടി​നി​ൽ​ക്കു​ന്ന മ​ലി​ന​ജ​ലം ക​ൽ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ താ​ഴെ ദേ​ശീ​യ​പാ​ത​യോ​ര​ത്തു​കൂ​ടി​യാ​ണ് ഒ​ഴു​കു​ന്ന​ത്. ആ​ശു​പ​ത്രി​യും അ​നു​ബ​ന്ധ​സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​വി​ടെ ത​ന്നെ​യാ​ണ് ആം​ബു​ല​ൻ​സു​ക​ളു​ടെ പാ​ർ​ക്ക് ചെയ്യുന്നത്.
പ​രി​സ​ര​വാ​സി​ക​ൾ ന​ഗ​ര​സ​ഭ​യ്ക്ക് പ​രാ​തി ന​ൽ​കി. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം സ​ന്ദ​ർ​ശി​ച്ച് ഭ​ക്ഷ​ണ​ശാ​ല​ക്ക് നോ​ട്ടീ​സ് ന​ൽ​കാനു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ഴ​ക്കാ​ലം തു​ട​ങ്ങി​യാ​ൽ മ​ലി​ന​ജ​ലം ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ളെ​ക്കൂ​ടി മ​ലി​ന​മാ​ക്കു​ന്ന​തി​നൊ​പ്പം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ​വും മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ത​ന്നെ മ​ലി​ന​ജ​ലം ഒ​ഴു​കു​ന്ന​ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഓ​ട​യി​ലേ​ക്കും മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.