വിജയാഹ്ലാദത്തിനൊരുങ്ങി മുന്നണികൾ
Thursday, May 23, 2019 12:06 AM IST
മ​ല​പ്പു​റം: 25,17,892 വോ​ട്ട​ർ​മാ​രു​ടെ ജ​ന​വി​ധി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് നാ​ട്. ജി​ല്ല​യി​ലെ നാ​ലു കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ഹാ​ളു​ക​ളി​ൽ മ​ല​പ്പു​റം, പൊ​ന്നാ​നി, വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ രാ​വി​ലെ എ​ട്ടി​നു ആ​രം​ഭി​ക്കും. ആ​ദ്യ ഫ​ല​സൂ​ച​ന എ​ട്ട​ര​യോ​ടെ ല​ഭി​ക്കും. വിജയം അനുകൂലമാകുന്നതോടെ ആഹ്ലാദപ്രകടനത്തിലേക്കു കടക്കാനുള്ള ഒരുക്കങ്ങളിലാണ് മുന്നണികൾ.
മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ 10,33,302 വോ​ട്ട​ർ​മാ​രും പൊ​ന്നാ​നി​യി​ൽ 1,016,815 വോ​ട്ട​ർ​മാ​രു​മാ​ണു​ള്ള​ത്. കൂ​ടാ​തെ വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ​ഡ​ല​ത്തി​ൽ​പ്പെ​ട്ട മൂ​ന്നു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളും ജി​ല്ല​യി​ലാ​ണ്. ഇ​വി​ടെ 467775 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ന്‍റെ വോ​ട്ടു​ക​ൾ മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലും പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ന്‍റെ വോ​ട്ടു​ക​ൾ മ​ല​പ്പു​റം സെ​ന്‍റ് ജെ​മ്മാ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, എം​എ​സ്പി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് എ​ണ്ണു​ക. തി​രൂ​ര​ങ്ങാ​ടി, ത​വ​നൂ​ർ, പൊ​ന്നാ​നി, തൃ​ത്താ​ല മ​ണ്ഡ​ല​ങ്ങ​ലു​ടെ വോ​ട്ടു​ക​ൾ എം​എ​സ്പി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും താ​നൂ​ർ, തി​രൂ​ർ, കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​ക​ൾ സെ​ന്‍റ് ജെ​മ്മാ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലു​മാ​ണ് എ​ണ്ണു​ന്ന​ത്. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ, ഏ​റ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളു​ടെ വോ​ട്ടെ​ണ്ണ​ൽ നി​ല​ന്പൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് മാ​ന​വേ​ദ​ൻ ജി​എ​ച്ച്എ​സ്സ്കൂ​ളി​ലു​മാ​ണ് ന​ട​ക്കു​ക.രാ​വി​ലെ ഏ​ഴ​ര​യ്ക്ക് സ്ട്രോ​ംഗ് റൂ​മി​ൽ നി​ന്നു അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണി​ങ്ങ്് ഓ​ഫീ​സ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ൻ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വോ​ട്ടി​ംഗ് യ​ന്ത്ര​ങ്ങ​ൾ അ​ത​തു വോ​ട്ടെ​ണ്ണ​ൽ ഹാ​ളി​ലേ​ക്കു മാ​റ്റും. തു​ട​ർ​ന്നാ​ണ് വോ​ട്ടെ​ണ്ണ​ൽ.
ത​പാ​ൽ വോ​ട്ടു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ക. ഒ​പ്പം സ​ർ​വീ​സ് വോ​ട്ടു​ക​ളു​ടെ സ്കാ​നി​ങ്ങും ആ​രം​ഭി​ക്കും. ര​ണ്ടു മ​ണ്ഡ​ല​ത്തി​ന്‍റെ​യും പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ ലൈ​ബ്ര​റി ഹാ​ളി​ലാ​ണ് എ​ണ്ണു​ന്ന​ത്. പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളും സ​ർ​വീ​സ് വോ​ട്ടു​ക​ളും എ​ണ്ണു​ന്ന​തി​നാ​യി ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ൾ​ക്കാ​യി അ​ഞ്ച് ടേ​ബി​ളു​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. തു​ട​ർ​ന്ന് ഇ​വി​എം വോ​ട്ടു​ക​ൾ എ​ണ്ണി തു​ട​ങ്ങും. ഓ​രോ അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​നും ഓ​രോ റൂം ​എ​ന്ന നി​ല​യി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ റൂ​മി​ലും 10 മു​ത​ൽ 14 വ​രെ​ ടേ​ബി​ളു​ക​ളാ​ണ് വോ​ട്ടെ​ണ്ണ​ലി​നാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.ജി​ല്ല​യി​ലെ ആ​കെ 1061 സ​ർ​വീ​സ് വോ​ട്ടു​ക​ളി​ൽ 643 എ​ണ്ണ​മാ​ണ് ഇ​ന്ന​ലെ വ​രെ വ​ര​ണാ​ധി​കാ​രി​ക്ക് ല​ഭി​ച്ച​ത്. ഇ​തി​ൽ 400 വോ​ട്ടു​ക​ൾ മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ലും 243 എ​ണ്ണം പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ലേ​തു​മാ​ണ്. മ​ല​പ്പു​റം പൊ​ന്നാ​നി മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​യി ല​ഭി​ക്കേ​ണ്ട സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ 2834 പോ​സ്റ്റ​ൽ വോ​ട്ടു​ക​ളി​ൽ 2023 എ​ണ്ണ​മാ​ണ് ല​ഭി​ച്ച​ത്. മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ലെ ആ​കെ 1856 പോ​സ്റ്റ​ൽ വോ​ട്ടു​ക​ളി​ൽ 1290 വോ​ട്ടു​ക​ളും പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ലെ 978 പോ​സ്റ്റ​ൽ വോ​ട്ടു​ക​ളി​ൽ 733 എ​ണ്ണ​വു​മാ​ണ് ഇ​തു​വ​രെ​യാ​യി ല​ഭി​ച്ച​ത്. അ​വ​സാ​ന ഘ​ട്ട വോ​ട്ടെ​ണ്ണ​ൽ ഒ​രു​ക്ക​ങ്ങ​ളു​മാ​യി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ​ക​ള​ക്ട​ർ അ​മി​ത് മീ​ണ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. വോ​ട്ടെ​ണ്ണ​ലി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണം ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.
പ​ഴു​ത​ട​ച്ച ക്ര​മീ​ക​ര​ണം
വോ​ട്ടെ​ണ്ണ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രു​ടെ യോ​ഗ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​പ്ര​തീ​ഷ് കു​മാ​റു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ർ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ജി​ല്ല​യി​ൽ പൊ​തു​വാ​യ സു​ര​ക്ഷ​യ്ക്കാ​യി 800 സം​സ്ഥാ​ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​കെ​യും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി മൂ​ന്ന് ക​ന്പ​നി ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ​യു​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കൗ​ണ്ടി​ങ്ങ്് സെ​ന്‍റ​ർ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ നി​യ​മ​ന ഉ​ത്ത​ര​വ് വെ​ച്ച് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തും. കൂ​ടാ​തെ കൗ​ണ്ടി​ങ്ങ്് സെ​ന്‍റ​റി​നു മു​ന്നി​ൽ സി​ആ​ർ​പി​എ​ഫ് പ​രി​ശോ​ധ​ന​യും കൗ​ണ്ടി​ങ്ങ്് ഹാ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്പാ​യി വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തും.
വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വീ​ഡി​യോ റി​ക്കാ​ർ​ഡ് ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സ് മേ​ധാ​വി​ക്ക് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​രീ​ക്ഷ​ക​രാ​യി പ​ദ്മ ജ​യ്സ​വാ​ൾ, ച​ന്ദ്ര​കാ​ന്ത് ഐ​ക്്, രാം​യാ​ഗ്യ മി​ശ്ര, നി​ല​യ് സ​ത്ഭ​യ, വി​വേ​ക് മ​ഹാ​ജ​ൻ, കി​ഷോ​ർ കു​മാ​ർ ക​ന്യാ​ൽ, സു​നി​ൽ വ​ർ​മ തു​ട​ങ്ങി​യ​വ​ർ നി​രീ​ക്ഷ​ണ​ത്തി​നാ​യി എ​ത്തി​യി​ട്ടു​ണ്ട്.

ശ്ര​ദ്ധി​ക്കേ​ണ്ട​ത്
വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, സ്ഥാ​നാ​ർ​ഥി​ക​ൾ, ചീ​ഫ് കൗ​ണ്ടി​ംഗ് ഏ​ജ​ന്‍റ്, തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി​പ​ത്രം ല​ഭി​ച്ചി​ട്ടു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ​ക്കു മാ​ത്ര​മേ പ്ര​വേ​ശ​ന​മു​ള്ളൂ. വോ​ട്ടെ​ണ്ണ​ലി​നു പ്ര​ത്യേ​ക​മാ​യി ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള ഐഡി കാ​ർ​ഡു​ള്ള​വ​രെ മാ​ത്ര​മേ അ​ക​ത്തേ​ക്കു ക​ട​ത്തി​വി​ടു​ക​യു​ള്ളൂ. ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ളും ആ​ളു​ക​ൾ കൂ​ട്ടം കൂ​ടി​നി​ൽ​ക്കു​ന്ന​തും കൗ​ണ്ടി​ംഗ് കേ​ന്ദ്ര​ത്തി​ന്‍റെ ഗേ​റ്റി​നു പു​റ​ത്തു നി​ശ്ചി​ത അ​ക​ല​ത്തി​ൽ മാ​ത്ര​മാ​യി​രി​ക്ക​ണം. ഒ​രോ മ​ണ്ഡ​ല​ത്തി​ലെ ഹാ​ളി​ൽ നി​യോ​ഗി​ച്ചി​ട്ടു​ള്ള ടെ​ക്നി​ക്ക​ൽ സ്റ്റാ​ഫി​നു മാ​ത്ര​മേ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വാ​ദ​മു​ള്ളൂ. അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണി​ങ്ങ് ഓ​ഫീ​സ​ർ​മാ​ർ​ക്കു പ്ര​ത്യേ​ക ലാ​ൻ​ഡ് ഫോ​ണ്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ച ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​പാ​സു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മേ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശ​ന​മു​ള്ളൂ.
സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യ​ണം. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി​പ​ത്രം ല​ഭി​ച്ചി​ട്ടു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു മാ​ത്ര​മാ​ണ് മീ​ഡി​യ സെ​ന്‍റ​റി​ൽ പ്ര​വേ​ശ​ന​മു​ള്ള​ത്. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ തി​രി​കെ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ വീ​ണ്ടും സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​രാ​ക​ണം.

വി​പി പാ​റ്റു​ക​ൾ
മെ​ഷീ​നു​ക​ളി​ലെ വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം വി​വി​പാ​റ്റു​ക​ളി​ലെ പേ​പ്പ​ർ സ്ലി​പ്പു​ക​ൾ എ​ണ്ണാ​ൻ തു​ട​ങ്ങും. മ​ല​പ്പു​റം, പൊ​ന്നാ​നി, വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പ​ടെ 85 വി.​വി പാ​റ്റു​ക​ൾ നാ​ലു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി എ​ണ്ണും. ഓ​രോ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ​യും അ​ഞ്ചു വീ​തം വി​വി​പാ​റ്റ് യ​ന്ത്ര​ങ്ങ​ളി​ലെ വോ​ട്ടു​ക​ളാ​ണ് എ​ണ്ണു​ക. കൗ​ണ്ടി​ംഗ് ഹാ​ളി​ന​ക​ത്ത് ത​ന്നെ​യു​ള്ള മേ​ശ​ക​ളി​ലൊ​ന്നാ​ണ് വി​വി പാ​റ്റ് കൗ​ണ്ടി​ംഗ് ബൂ​ത്താ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വി.​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ പു​റ​ത്തെ​ടു​ത്ത് വേ​ർ​തി​രി​ച്ച ശേ​ഷ​മാ​യി​രി​ക്കും എ​ണ്ണു​ക. ഓ​രോ സ്ഥാ​നാ​ർ​ഥി​ക്കും ല​ഭി​ച്ച വോ​ട്ടു​ക​ൾ വേ​ർ​തി​രി​ച്ച ശേ​ഷം 25 എ​ണ്ണം വീ​ത​മു​ള്ള കെ​ട്ടു​ക​ളാ​ക്കി മാ​റ്റും. ഇ​തി​ന് ശേ​ഷ​മാ​ണ് എ​ണ്ണ​ൽ തു​ട​ങ്ങു​ക. എ​ണ്ണി ക​ഴി​ഞ്ഞാ​ൽ ഇ​വ തി​രി​ച്ച് വി​വി​പാ​റ്റ് പെ​ട്ടി​യി​ൽ ത​ന്നെ ഇ​ട്ട് സീ​ൽ ചെ​യ്യും.
വോ​ട്ടെ​ണ്ണ​ലി​നു വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ് മാ​ത്രം മ​തി. ഓ​രോ ടേ​ബി​ളി​ലും കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ​ക്കു പു​റ​മേ ഓ​രോ കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രും മേ​ശ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സൂ​ക്ഷ്മ നി​രീ​ക്ഷ​ക​രു​മു​ണ്ടാ​കും. സു​വി​ധ പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് ഡേ​റ്റ എ​ൻ​ട്രി ന​ട​ത്തു​ക. ലോ​ക്സ​ഭാ മ​ണ്ഡ​ലം സ​ഹ​വ​ര​ണാ​ധി​കാ​രി​ക്കും നി​യോ​ജ​ക മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി​ക്കും മാ​ത്ര​മാ​ണ് സു​വി​ധ ആ​പ്പി​ൽ ഡേ​റ്റ അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ അ​നു​വാ​ദ​മു​ള്ള​ത്. നി​യോ​ജ​ക മ​ണ്ഡ​ലം തി​രി​ച്ചു​ള്ള ഓ​രോ റൗ​ണ്ടി​ലെ​യും ഡേ​റ്റ​യാ​ണ് അ​പ്ഡേ​റ്റ് ചെ​യ്യു​ക. ഓ​രോ റൗ​ണ്ടും പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഫ​ലം പ്രി​ന്‍റ് ഒൗ​ട്ട് എ​ടു​ക്കും. സു​വി​ധ​യി​ൽ ഡേ​റ്റ എ​ൻ​ട്രി ന​ട​ത്തി​യ ശേ​ഷം ഫ​ലം പ്ര​ഖ്യാ​പി​ക്കും.