ബ​ന്ദ​ർ ക​ട​വി​ലെ അ​ന​ധി​കൃ​ത തടയണക​ൾ പോ​ലീ​സ് പൊ​ളി​ച്ചു​മാ​റ്റി
Thursday, May 23, 2019 12:06 AM IST
തി​രൂ​ർ: തി​രു​ന്നാ​വാ​യ ബ​ന്ദ​ർ ക​ട​വി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്തു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച എ​ട്ട് ത​ട​യ​ണ​ക​ൾ പോ​ലീ​സ് പൊ​ളി​ച്ചു​മാ​റ്റി. ഇ​ന്ന​ലെ വൈ​കി​ട്ട് 5.30 മു​ത​ൽ രാ​ത്രി 10 മ​ണി വ​രെ തി​രൂ​ർ സി ​ഐ പ​ത്മ​രാ​ജ​ൻ, എ​സ്ഐ കെ.​ജെ.​ജി​നേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഷ​ട്ട​റു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി​യ​ത്. വാ​രു​ന്ന മ​ണ​ൽ എ​ളു​പ്പ​ത്തി​ൽ ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തി​നാ​യി പു​ഴ​യി​ൽ നീ​ള​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി കെ​ട്ടി​യ ഷ​ട്ട​റു​ക​ളാ​ണ് പൊ​ളി​ച്ചു​മാ​റ്റി​യ​ത്.
മ​ണ​ൽ ക​ട​ത്തു​ന്ന​തി​നാ​യി വി​വി​ധ ക​ട​വു​ക​ളി​ൽ കൂ​ട്ടി​യി​ട്ട പ​ത്ത് ലോ​ഡ് മ​ണ​ൽ പി​ടി​കൂ​ടി​യ​താ​യി എ​സ്.​ഐ പ​റ​ഞ്ഞു. മ​ണ​ൽ കൊ​ള്ള ത​ട​യു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച കോ​ണ്‍​ഗ്രീ​റ്റ് തൂ​ണ്‍ ന​ശി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്കു​മെ​ന്ന് എ​സ്ഐ പ​റ​ഞ്ഞു. ത​ട​യ​ണ പൊ​ളി​ച്ചു​മാ​റ്റാ​ൻ സി​ഐ, എ​സ്ഐ എ​ന്നി​വ​ർ​ക്കു പു​റ​മെ ഡി​വൈ​എ​സ്പി​യു​ടെ മ​ണ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പ്ര​മോ​ദ്, പ​ങ്ക​ജ്, സ​ജി, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.