ക​ള​ക്ട​റു​ടെ ഇ​ന്‍റേ​ണ്‍​ഷി​പ്പ് പ്രോ​ഗ്രാം ആ​ദ്യ ബാ​ച്ച് പൂ​ർ​ത്തി​യാ​ക്കി
Thursday, May 23, 2019 12:06 AM IST
മ​ല​പ്പു​റം: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ന്നു സാ​മൂ​ഹി​ക സേ​വ​നം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തു​ന്ന മൂ​ന്നു മാ​സ​ത്തെ ഡി​സ്ട്രി​ക്റ്റ് ക​ള​ക്ടേ​ഴ്സ് ഇ​ന്‍റേണ്‍​ഷി​പ്പ് പ്രോ​ഗ്രാം (ഡി​സി​ഐ​പി) ആ​ദ്യ ബാ​ച്ച് പൂ​ർ​ത്തി​യാ​ക്കി.
ജി​ല്ല​യി​ൽ നി​ന്നു അ​ഭി​മു​ഖ​ത്തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത ആ​റു പേ​രാ​ണ് ആ​ദ്യ ബാ​ച്ചി​ൽ ഇ​തി​ന്‍റെ ഭാ​ഗ​മാ​യ​ത്.
ജി​ല്ല​യെ ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ, തീ​ർ​പ്പാ​കാ​തെ കി​ട​ന്നി​രു​ന്ന 20000 ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ളാ​ണ് ഇ​ന്‍റേണ്‍​ഷി​പ്പ് പ​രി​ശീ​ല​ക​രു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ​ത്്. 45 ദി​വ​സ​ത്തി​നു​ള്ളി​ൽ 1200 കാ​ർ​ഡു​ക​ൾ അ​നു​വ​ദി​ച്ചു.
അ​പേ​ക്ഷ​ക​ളു​ടെ പ​രി​ശോ​ധ​ന വേ​ഗ​ത്തി​ലാ​ക്കാൻ മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, പ്രി​യ​ദ​ർ​ശി​നി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ൻ​എ​സ്എ​സ്് വോ​ള​ണ്ടി​യ​ർ​മാ​ർ, എ​ഡ്യു​ക്കേ​ഷ​ണ​ൽ കൗ​ണ്‍​സി​ലി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വർ സഹകരിച്ചു. കെ. ​നി​സാ​മു​ദീ​ൻ, എ.​ന​സീ​ഹ്, കെ.​ജി​ഷി​ത, വി.​ടി.​സ​യ്യി​ദ് സാ​ബി​ബ് റ​ഹ്മാ​ൻ, സു​ജീ​ഷ് ക​ല്ലു​പാ​റ​യി​ൽ, എം.​ഉ​മൈ​റ ബാ​നു എ​ന്നി​വ​രാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​ന്‍റേ​ണ്‍​ഷി​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.
ഇ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ക​ള​ക്ട​ർ അ​മി​ത് മീ​ണ വി​ത​ര​ണം ചെ​യ്തു.