ചേ​ളാ​രി ഐ​ഒ​സി​യു​ടെ ലൈ​സ​ൻ​സ് : ഹി​യ​റിം​ഗി​നി​ടെ വാ​ക്കേ​റ്റ​ം
Thursday, May 23, 2019 12:06 AM IST
തേ​ഞ്ഞി​പ്പ​ലം: ചേ​ളാ​രി​യി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർപ​റേ​ഷ​ൻ (ഐ​ഒ​സി) ബോ​ട്ടി​ലിം​ഗ് പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്ത് വി​ളി​ച്ചു ചേ​ർ​ത്ത ഹി​യ​റിം​ഗി​ൽ ബ​ഹ​ള​വും വാ​ക്കു ത​ർ​ക്ക​വും. നി​യ​മം ല​ഘി​ച്ചു​ള്ള പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നെ​തി​രെ​യു​ള്ള പ​രാ​തി​ക​ളാ​ണ് ബ​ഹ​ള​ത്തി​നി​ട​യാ​ക്കി​യ​ത്. പ​രാ​തി​ക​ൾ കേ​ട്ട ശേ​ഷം വ​രു​ന്ന ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​രു​മാ​നം.
പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കു​ന്ന​ത് പ​രാ​തി​ക​ൾ കേ​ട്ട​തി​നു ശേ​ഷം മാ​ത്രം മ​തി​യെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നു നടത്തിയ ഹി​യ​റിം​ഗ്് പ്ര​തി​ഷേ​ധ​ങ്ങ​ളോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. രാ​വി​ലെ പ​ഞ്ചാ​യ​ത്ത് ഓഫീസിനു മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഐ​ഒ​സി ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ രം​ഗ​ത്തെ​ത്തി. ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഹി​യ​റിം​ഗ് ആ​രം​ഭി​ച്ച​ത്. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും തൊ​ഴി​ലാ​ളി സം​ഘ​ട​ക​ളും മാ​ത്രം പ​ങ്കെ​ടു​ത്ത ഹി​യ​റിം​ഗി​ൽ സു​ര​ക്ഷാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നു ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ദ്യം ബ​ഹ​ള​വും വാ​ക്കു​ത​ർ​ക്ക​വു​മു​ണ്ടാ​യ​ത്.
സു​ര​ക്ഷ​ ഒ​രു​ക്കി​യാ​ണ് പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന ഐ​ഒ​സി​യു​ടെ മാ​നേ​ജ​ർ സി.​തോ​മ​സ് ജോ​ർ​ജി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തെ ഒ​രു വി​ഭാ​ഗം ചോ​ദ്യം ചെ​യ്ത​തോ​ടെ ബ​ഹ​ള​വും വാ​ക്കു​ത​ർ​ക്ക​വും രൂ​ക്ഷ​മാ​യി. പ​രാ​തി​ക​ളും വി​ശ​ദീ​ക​ര​ണ​ങ്ങ​ളും കേ​ട്ട​തി​നു ശേ​ഷം അ​ടു​ത്ത ഭ​ര​ണ​സ​മ​തി​യു​ടെ ബോ​ർ​ഡ് മീ​റ്റി​ംഗിൽ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം കൈ​കൊ​ള്ളാ​നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​രു​മാ​നം. അ​തേ​സ​മ​യം കോ​ട​തി നി​ർ​ദേ​ശി​ച്ച വി​വി​ധ സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ളെ​യും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ​ങ്കെ​ടു​പ്പി​ക്കാ​തെ ന​ട​ത്തി​യ ഹി​യ​റിം​ഗ് പ്ര​ഹ​സ​നം മാ​ത്ര​മാ​ണെ​ന്ന് ഐ​ഒ​സി ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ആ​രോ​പി​ച്ചു.
കാ​ർ​ഷി​ക മേ​ഖ​ല ത​ക​ർ​ക്കു​ന്ന നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കെ​തി​രെ ക​ർ​ഷ​ക​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഒ​പ്പം നി​ൽ​ക്കാ​നാ​ണ് പാ​ർ​ട്ടി തീ​രു​മാ​നമെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.