വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്ത​ൽ: ടെ​ൻ​ഡ​റാ​യി
Thursday, May 23, 2019 12:08 AM IST
മ​ല​പ്പു​റം: കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ (കൈ​റ്റ്) കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ലെ ഏ​ഴു സ്കൂ​ളു​ക​ൾ​ക്കു മൂ​ന്നു കോ​ടി രൂ​പ വീ​ത​വും ത​വ​നൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​നു പ​ത്തു കോ​ടി രൂ​പ​യു​ടെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ടെ​ൻ​ഡ​ർ പൂ​ർ​ത്തി​യാ​യി.
ക​രു​വാ​ര​ക്കു​ണ്ട്, വാ​ണി​യ​ന്പ​ലം, തി​രു​വാ​ലി, ഒ​തു​ക്കു​ങ്ങ​ൽ, പു​ലാ​മ​ന്തോ​ൾ, കു​ന്ന​ക്കാ​വ് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻഡറി സ്കൂ​ളു​ക​ളി​ലെ​യും ജി​എ​ച്ച്എ​സ് അ​ഞ്ച​ച്ച​വി​ടി​യി​ലെ​യും നി​ർ​മാ​ണങ്ങ​ൾ​ക്ക് ക​രാ​ർ ന​ൽ​കി​യ​താ​യി കൈ​റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ. ​അ​ൻ​വ​ർ സാ​ദ​ത്ത് അ​റി​യി​ച്ചു. മാ​ളി​യേ​ക്ക​ൽ ക​ണ്‍​സ്ട്ര​ക്‌ഷനാ​ണ് ക​രാ​ർ.
ജി​ല്ല​യി​ൽ 16 സ്കൂ​ളു​ക​ളി​ൽ അ​ഞ്ചു കോ​ടി രൂ​പ​യു​ടെ​യും പ​ത്തു സ്കൂ​ളു​ക​ളി​ൽ മൂ​ന്നു കോ​ടി രൂ​പ​യു​ടെ​യും നി​ർ​മാ​ണം പുരോഗമിക്കുക​യാ​ണ്. ഇ​തി​നു​പു​റ​മെ മൂ​ന്നു കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു 18 സ്കൂ​ളു​ക​ൾ​ക്കു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​രാ​റു​കാ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​ധ്യ​വേ​ന​ല​വ​ധി​ക്ക് ശേ​ഷം സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്പോൾ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ലമുണ്ടാകുന്ന അ​സൗ​ക​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും നി​ർ​ദേ​ശം ന​ൽ​കി.