ഇ​ള​മു​റ​ക്കാ​ര​നും സ്വ​ന്തം സ​ഹോ​ദ​രി​ക്കും പി​ന്നി​ലാ​യി ജ​യ​രാ​ജ​ന്‍
Friday, May 24, 2019 12:17 AM IST
കോ​ഴി​ക്കോ​ട്: ഇ​ള​മു​റ​ക്കാ​ര​നെ​യും പാ​ര്‍​ട്ടി​യി​ലെ മു​തി​ര്‍​ന്ന നേ​താ​വി​നെ​യും രം​ഗ​ത്തി​റ​ക്കി​യി​ട്ടും വ​ട​ക​ര ചു​വ​പ്പി​ക്കാ​നാ​കാ​തെ സി​പി​എം. 2014-ല്‍ ​എ.​എ​ന്‍.​ഷം​സീ​റും ഇ​ത്ത​വ​ണ പി. ​ജ​യ​രാ​ജ​നും പൊ​രു​തി​യി​ട്ടും മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​നാ​യി​ല്ല.
മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നോ​ട് ഷം​സീ​ര്‍ പൊ​രു​തി കീ​ഴ​ട​ങ്ങി​യ​പ്പോ​ള്‍ സി​പി​എം ക​ണ്ണൂ​ര്‍ മു​ന്‍ ജി​ല്ലാ​സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​നെ കാ​ത​ങ്ങ​ള്‍ പി​ന്നി​ലാ​ക്കി​യാ​ണ് കെ.​മു​ര​ളീ​ധ​ര​ന്‍ വി​ജ​യ​ം നേടി​യ​ത്. ഷം​സീ​ര്‍ ഉ​ണ്ടാ​ക്കി​യ ഓ​ളം പോ​ലും ജ​യ​രാ​ജ​ന് ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് അ​ണി​ക​ളി​ല്‍ ക​ടു​ത്ത നി​രാ​ശ​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. 130,587 വോ​ട്ട് ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് 2004ല്‍ ​ഇ​ട​തു​മു​ന്ന​ണി​സ്ഥാ​നാ​ര്‍​ഥി​യും പി.​ജ​യ​രാ​ജ​ന്‍റെ സ​ഹോ​ദ​രി​യു​മാ​യ പി.​സ​തീ​ദേ​വി വ​ട​ക​ര മ​ണ്ഡ​ല​ത്തി​ല്‍ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്.
എ​ന്നാ​ല്‍ 2009ല്‍ 56186 ​വോ​ട്ട് ഭൂ​രി​പ​ക്ഷ​ത്തി​ല്‍ മു​ല്ല​​പ്പ​ള്ളി മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ചു. 2014ല്‍ ​ഭൂ​രി​പ​ക്ഷം 3,306 ലേ​ക്ക് കു​റ​ഞ്ഞു.