പൊ​ന്നു​വി​ന്‍റെ പ​ഠ​നച്ചെല​വ് ഡി​വൈ​എ​ഫ്ഐ ഏ​റ്റെ​ടു​ത്തു
Friday, May 24, 2019 11:59 PM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ പാ​ട്ട​ക്ക​രി​ന്പ് പു​ഞ്ച ആ​ദി​വാ​സി കോ​ള​നി​യി​ലെ പൊ​ന്നു​വി​ന് ഇ​നി പ​ഠി​ക്കാം. കു​ട്ടി​യു​ടെ പ​ഠ​ന ചെല​വ് ഡി​വൈ​എ​ഫ്ഐ അ​മ​ര​ന്പ​ലം മേ​ഖ​ല ക​മ്മി​റ്റി ഏ​റ്റെ​ടു​ത്തു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യി​രു​ന്നു​വെ​ങ്കി​ലും പൊ​ന്നു​വി​ന്‍റെ പ​ഠ​നം വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പൊ​ന്നു ക​ഴി​യു​ന്ന​ത് അ​ച്ഛ​മ്മ ചാ​ത്തി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​ണ്. ചാ​ത്തി വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​റ്റാ​ണ് പൊ​ന്നു​വി​നെ വ​ള​ർ​ത്തി​യ​ത്. പു​ഞ്ച​യി​ൽ നി​ന്നും നി​ന്നും 12 കി​ലോ​മീ​റ്റ​ർ അ​ക​ലെ പൂ​ക്കോ​ട്ടും​പാ​ടം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ഇ​തേ​വ​രെ പ​ഠി​ച്ചി​രു​ന്ന​ത്. ബ​സി​നാ​ണ് സ്കൂ​ളി​ലേ​ക്ക് പോ​യി​രു​ന്ന​ത്. അ​ധ്യാ​പ​ക​രെ​ത്തി പ്ല​സ് വ​ണ്‍ ഏ​ക​ജാ​ല​ക​ത്തി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തു ചെ​യ്തു. എ​ന്നാ​ൽ പ​ഠ​നം വ​ഴി​മു​ട്ടു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു പൊ​ന്നു. ഈ ​സാ​ഹ​ച​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് അ​മ​ര​ന്പ​ലം ഡി​വൈ​എ​ഫ്ഐ മേ​ഖ​ല ക​മ്മി​റ്റി സ​ഹാ​യ​ഹ​സ്ത​വു​മാ​യി മു​ന്നോ​ട്ടു വ​ന്ന​ത്. സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ൾ​ക്കു പു​റ​മേ വ​രു​ന്ന പ​ഠ​ന ചെ​ല​വാ​ണ് ഡി​വൈ​എ​ഫ്ഐ ഏ​റ്റെ​ടു​ക്കു​ന്ന​ത് . പ​ഞ്ചാ​യ​ത്തം​ഗം മീ​നാ​ക്ഷി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പൊ​ന്നു​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. സു​ജീ​ഷ് മ​ഞ്ഞ​ളാ​രി, ശി​വ​ൻ നെ​ല്ലേ​ങ്ക​ര, അ​നീ​ഷ് ക​വ​ള​മു​ക്ക​ട്ട, വി.​അ​ർ​ജു​ൻ, പി.​ഷൈ​ജു, പി.​അ​യൂ​ബ്, അ​ജി​ത്ത്, ജാ​ഫ​ർ, അ​ജേ​ഷ്, സു​രേ​ഷ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.