നൂ​റ്മേനി തി​ള​ക്ക​ത്തി​ൽ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ
Friday, May 24, 2019 11:59 PM IST
അ​ങ്ങാ​ടി​പ്പു​റം: ഒ​രു വി​ഷ​യ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ വി​ജ​യി​ച്ച​തോ​ടെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് നൂ​റു​ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ 335പേ​രും ജ​യി​ച്ചു. സ്കൂ​ളി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ഫു​ൾ എ​പ്ല​സ് നേ​ട്ട​വും ഇ​ക്കു​റി സ്വ​ന്ത​മാ​യി. 34 പേ​രാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ​പ്ല​സ് നേ​ടി​യ​ത്. 30 പേ​ർ ഒ​ൻ​പ​തു വി​ഷ​യ​ങ്ങ​ളി​ൽ എ ​പ്ല​സ് നേ​ടി​യ​തും ച​രി​ത്ര​നേ​ട്ട​മാ​യി.​സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജേ​ക്ക​ബ് കൂ​ത്തൂ​ർ, പ്ര​ഥ​മാ​ധ്യാ​പി​ക ജോ​ജി വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ഠ്യ​പാ​ഠ്യേ​ത​ര​രം​ഗ​ങ്ങ​ളി​ൽ മി​ക​വി​ന്‍റെ പു​തു​പാ​ഠ​ങ്ങ​ൾ ര​ചി​ച്ച് മു​ന്നേ​റു​ക​യാ​ണ് പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് വി​ദ്യാ​ല​യം.

മ​ഞ്ചേ​രിയിൽ സം​യു​ക്ത ഈ​ദ്ഗാ​ഹ്

മ​ഞ്ചേ​രി: വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന ഈ​ദ്ഗാ​ഹ് ഇ​ത്ത​വ​ണ സം​യു​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നം. മ​ഞ്ചേ​രി സെ​ൻ​ട്ര​ൽ മ​ഹ​ല്ല് ക​മ്മ​റ്റി ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം സ​ഭാ​ഹാ​ളി​ൽ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. യോ​ഗ​ത്തി​ൽ സെ​ൻ​ട്ര​ൽ മ​ഹ​ല്ല്, ശാ​ഫി മ​സ്ജി​ദ്, മ​ദീ​ന മ​സ്ജി​ദ്, ഇ​സ്ലാ​ഹി കാ​ന്പ​സ്, മു​ബാ​റ​ക് മ​സ്ജി​ദ് ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കു​ന്ന പ​ക്ഷം ചെ​റി​യ പെ​രു​ന്നാ​ൾ ഈ​ദ്ഗാ​ഹ് രാ​വി​ലെ 7.45നും ​ബ​ലി പെ​രു​ന്നാ​ൾ ന​മ​സ്ക്കാ​രം ഏ​ഴ​രയ്ക്കും ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. സെ​ൻ​ട്ര​ൽ മ​ഹ​ല്ല് പ്ര​സി​ഡ​ണ്ട് ഹ​സ​ൻ മൊ​യ്തീ​ൻ കു​രി​ക്ക​ൾ ചെ​യ​ർ​മാ​നാ​യും ഒ ​അ​ബ്ദു​ൽ അ​ലി ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യും ച​മ​യം സ​ക്കീ​ർ ഹു​സൈ​ൻ ട്ര​ഷ​റ​റാ​യും ക​മ്മ​റ്റി രൂ​പ​ീക്ക​രി​ച്ചു.