നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ കാ​ലി​ട​റി ഇ​ട​തു​പ​ക്ഷം
Saturday, May 25, 2019 12:01 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ കാ​ലി​ട​റി ഇ​ട​തു​പ​ക്ഷം. 29 വ​ർ​ഷ​ത്തെ യു​ഡി​എ​ഫ് ആ​ധി​പ​ത്യ​ത്തി​ന് വി​രാ​മ​മി​ട്ട് 2016ൽ ​പി.​വി.​അ​ൻ​വ​റി​ലൂ​ടെ 11504 വോ​ട്ടി​ന്‍റെ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ, രാ​ഹു​ൽ ഗാ​ന്ധി​യി​ലൂ​ടെ യു​ഡി​എ​ഫി​ന്‍റെ സ്വ​പ്ന​തു​ല്യ​മാ​യ തി​രി​ച്ചു​വ​ര​വ്.
11504 വോ​ട്ടി​ന് പി.​വി.​അ​ൻ​വ​ർ വി​ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ൽ 61660 എ​ന്ന വ​ലി​യ ഭൂ​രി​പ​ക്ഷ​മാ​ണ് നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും രാ​ഹു​ൽ ഗാ​ന്ധി നേ​ടി​യ​ത്. സി​പി​എ​മ്മി​ന് 60,000 വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​യു​ള്ള മ​ണ്ഡ​ല​ത്തി​ൽ സി​പി​ഐ​ലെ പി.​പി.​സു​നി​റി​ന് ല​ഭി​ച്ച​ത്.
42202 വോ​ട്ടു​ക​ൾ മാ​ത്രം. വ​ലി​യ തോ​തി​ലു​ള്ള വോ​ട്ട് ചോ​ർ​ച്ച​യാ​ണ് എ​ൽ​ഡി​എ​ഫി​ന് ഉ​ണ്ടാ​യ​ത്.
പൊ​ന്നാ​നി​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​യ​തി​നാ​ൽ നി​ല​ന്പൂ​ർ എം​എ​ൽ​എ പി.​വി.​അ​ൻ​വ​റി​ന്‍റെ സാ​ന്നി​ധ്യം മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ടാ​ക്കാ​തെ പോ​യ​തും യു​ഡി​എ​ഫി​ന് നേ​ട്ട​മാ​യി.‌
പൊ​ന്നാ​നി​യി​ലെ ക​ന​ത്ത പ​രാ​ജ​യ​വും രാ​ഹു​ൽ ഗാ​ന്ധി​ക്ക് ല​ഭി​ച്ച ഭൂ​രി​പ​ക്ഷ​വും പി.​വി.​അ​ൻ​വ​റി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. നി​ല​ന്പൂ​രി​ൽ സി​പി​എ​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ക​ടു​ത്ത വി​ഭാ​ഗീയ​ത മൂ​ലം അ​ടി​ത്ത​ട്ടി​ലേ​ക്കു​ള്ള പ്ര​ച​ര​ണ​വും മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു, സി​പി​എ​മ്മി​ൽ നി​ന്നും വ​ലി​യ ഒ​രു വോ​ട്ട് ചോ​ർ​ച്ച​യാ​ണ് നി​ല​ന്പൂ​രി​ലു​ണ്ട​ത്.