തൃ​ശി​ലേ​രി ആ​ന​പ്പാ​റ​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​ം
Saturday, May 25, 2019 12:01 AM IST
മാ​ന​ന്ത​വാ​ടി: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ തൃ​ശി​ലേ​രി ആ​ന​പ്പാ​റ​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി. കൂ​വ്വ​ത്തോ​ട് പ​ദ്ധ​തി​യി​ൽ​നി​ന്നു​ള്ള ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​താ​ണ് ആ​ന​പ്പാ​റ നി​വാ​സി​ക​ൾ​ക്കു വി​ന​യാ​യ​ത്. പ്ര​ദേ​ശ​ത്തു കു​ഴ​ൽ​ക്ക​ണ​റു​ക​ളി​ല്ല. പ​ഞ്ചാ​യ​ത്തു കി​ണ​ർ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണ്. ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള വെ​ള്ളം ആ​ളു​ക​ൾ വി​ല​യ്ക്കു വാ​ങ്ങു​ക​യാ​ണ്. കു​ടി​നീ​ർ​ക്ഷാ​മം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും പ​ഞ്ചാ​യ​ത്തു ഒ​രു​ത​വ​ണ മാ​ത്ര​മാ​ണ് ജ​ല​വി​ത​ര​ണം ന​ട​ത്തി​യ​ത്.
വ​ർ​ഷ​ങ്ങ​ൾ മു​ന്പു ആ​രം​ഭി​ച്ച​താ​ണ് കൂ​വ​ത്തോ​ട് ജ​ല​വി​ത​ര​ണ പ​ദ്ധ​തി.
വ​ന​ത്തി​ലെ ചോ​ല​യി​ൽ​നി​ന്നു വെ​ള്ളം ശേ​ഖ​രി​ച്ച് ഫി​ൽ​ട്ട​ർ ചെ​യ്ത് ടാ​ങ്കി​ൽ സം​ഭ​രി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന വി​ധ​ത്തി​ലാ​ണ് പ​ദ്ധ​തി രൂ​പ​ക​ൽ​പ്പ​ന. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ത്തു​മാ​രി​യി​ൽ 25,000 ലി​റ്റ​ർ ശേ​ഷി​യി​ൽ ടാ​ങ്ക് സ്ഥാ​പി​ച്ചു.
ആ​ദ്യ ഘ​ട്ട​ത്തി​ൽ 102 ക​ണ​ക്ഷ​നാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. നി​ല​വി​ൽ 400നു ​മു​ക​ളി​ലാ​ണ് ക​ണ​ക്ഷ​നു​ക​ളു​ടെ എ​ണ്ണം.
വി​ത​ര​ണ​ത്തി​ലെ അ​പാ​ക​ത​മൂ​ലം പ​ദ്ധ​തി പ്ര​ദേ​ശ​ത്തു പ​ല സ്ഥ​ല​ങ്ങ​ളി​ലും കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. പ​രാ​തി പ​റ​യു​ന്പോ​ൾ അ​ധി​കൃ​ത​ർ ധി​ക്കാ​രം നി​റ​ഞ്ഞ മ​റു​പ​ടി​യാ​ണ് ന​ൽ​കു​ന്ന​തെ​ന്നു പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​റ​യു​ന്നു.
ടാ​ങ്കി​ൽ​നി​ന്നു വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളോ ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ളോ ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.