സ്കൂ​ൾ ബ​സു​ക​ളു​ടെ പ​രി​ശോ​ധ​ന 29ന്
Saturday, May 25, 2019 11:26 PM IST
മ​ല​പ്പു​റം: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങു​ന്ന​തി​നു മു​ന്നോ​ടി​യാ​യി സ്കൂ​ൾ ബ​സു​ക​ളു​ടെ പ്രീ ​മ​ണ്‍​സൂ​ണ്‍ പ​രി​ശോ​ധ​ന 29നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. കൊ​ണ്ടോ​ട്ടി ( കോ​ട​ങ്ങാ​ട്-​കൊ​ള​പ്പു​റം റോ​ഡ്), അ​രീ​ക്കോ​ട് (എ​ട​വ​ണ്ണ​പ്പാ​റ ജം​ഗ്ഷ​ൻ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്്) മ​ഞ്ചേ​രി (ഐ​ജി​ബി​ടി ബ​സ് സ്റ്റാ​ൻ​ഡ്), മ​ല​പ്പു​റം (കാ​വു​ങ്ങ​ൽ ബൈ​പ്പാ​സ് റോ​ഡ്) തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
എ​ല്ലാ സ്കൂ​ൾ ബ​സു​ക​ളി​ലും ജി​പി​എ​സ് ടാ​ഗ് ചെ​യ്ത സ​ർ​ട്ടി​ഫി​ക്ക​റ്റും മ​റ്റു അ​സ​ൽ രേ​ഖ​ക​ളും സ​ഹി​തം പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്ക​ണം. പ​രി​ശോ​ധ​ന സ്റ്റി​ക്ക​ർ പ​തി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല. വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും സ​കൂ​ൾ ബ​സി​ലെ ഡ്രൈ​വ​ർ​മാ​ർ ഈ ​വ​ർ​ഷ​ത്തെ എ​ട​പ്പാ​ളി​ലെ ഐ​ഡി​ടി​ആ​ർ പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നു മ​ല​പ്പു​റം ആ​ർ​ടി​ഒ അ​നൂ​പ് വ​ർ​ക്കി അ​റി​യി​ച്ചു.
​നി​ല​ന്പൂ​ർ: സ്കൂ​ൾ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങു​ന്ന​തി​നു മു​ന്പാ​യി നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ നി​ല​ന്പൂ​ർ സ​ബ് ആ​ർ​ടി ഓ​ഫീ​സി​നു കി​ഴി​ൽ 29ന് ​പ​രി​ശോ​ധ​ന ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ അ​ക​ന്പാ​ടം റോ​ഡി​ൽ മൈ​ലാ​ടി​യി​ലാ​ണ് പ​രി​ശോ​ധ​ന.
വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത, വേ​ഗ​മാ​ന​കം, അ​ഗ്നി​ശ​മ​ന ഉ​പാ​ധി, ജി​പി​എ​സ്, ഡ്രൈ​വ​റു​ടെ പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും. പ​രി​ശോ​ധ​ന​യി​ൽ എ​ല്ലാം കൃ​ത്യ​മാ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ടാ​ൽ ചെ​ക്ക്ഡ് ഒ.​കെ.​സ്റ്റി​ക്ക​ർ ഒ​ട്ടി​ക്കും. തൃ​പ്തി​ക​ര​മ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ മെ​മ്മോ ന​ൽ​കി വീ​ണ്ടും ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ക്കും. പ​രി​ശോ​ധ​ന ന​ട​ത്തി സ്റ്റി​ക്ക​ർ പ​തി​ക്കാ​ത്ത സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തി​യാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ജോ​യി​ന്‍റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു. ലൈ​റ്റു​ക​ൾ, വൈ​പ്പ​റു​ക​ൾ, ഡോ​ർ ഹാ​ൻ​ഡി​ലു​ക​ൾ, എ​മ​ർ​ജ​ൻ​സി ഡോ​റു​ക​ൾ, എ​ന്നി​വ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണം. വാ​ഹ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഇ​രി​പ്പി​ടം, പ​ഠ​ന സാ​മ​ഗ്രി​ക​ൾ വ​യ്ക്കാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ​യു​ണ്ടാ​യി​രി​ക്ക​ണം. വാ​ഹ​ന​ത്തി​ൽ സ്കൂ​ളി​നൊ​പ്പം ഫോ​ണ്‍ ന​ന്പ​റും ആ​ർ​ടി​ഒ, പോ​ലീ​സ്, ചൈ​ൽ​ഡ് ഹെ​ൽ​പ്പ്ലൈ​ൻ എ​ന്നീ ന​ന്പ​റു​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ഡ്രൈ​വ​ർ​ക്ക് പ​ത്തു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​ത്തോ​ടൊ​പ്പം എ​ട​പ്പാ​ളി​ലെ ഡ്രൈ​വ​ർ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത​വ​രും ആ​യി​രി​ക്ക​ണം.