നാ​ലു സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നോ​ട്ടീ​സ്; 8000 രൂ​പ പി​ഴ
Saturday, May 25, 2019 11:27 PM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. നാ​ലു സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കു​ക​യും 8000 രൂ​പ പി​ഴ​യി​ടാ​ക്കു​ക​യും ചെ​യ്തു. മ​ന്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ന്പാ​ട് ടൗ​ണ്‍, ബീ​ന്പു​ങ്ങ​ൽ, ടാ​ണ, വ​ട​പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ, ബേ​ക്ക​റി​ക​ൾ. ഇ​റ​ച്ചി​ക്ക​ട​ക​ൾ, മ​ത്സ്യ വി​ൽ​പ്പ​ന​ശാ​ല​ക​ൾ, പ​ഞ്ച​ർ ക​ട​ക​ൾ, ആ​ക്രി​ക്ക​ട​ക​ൾ, മാ​ലി​ന്യം നി​ക്ഷേ​പി​ച്ച സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ന്പാ​ട് ഹെ​ൽ​ത്ത് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​ക്ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​ടി ഗ​ണേ​ശ​ൻ, ജ​ഐ​ച്ച്ഐ പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പ​രി​ശോ​ധ​ന​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കു കാ​ര​ണ​മാ​കും പ്ര​വ​ർ​ത്തി​ച്ച നാ​ലു സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ലീ​ഗ​ൽ നോ​ട്ടീ​സ് ന​ൽ​കി.
പു​റ​മെ നി​ന്നു​മു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ച​തി​നു 5000 രൂ​പ​യും മ​ലി​ന​ജ​ലം ഓ​വു​ചാ​ലി​ലേ​ക്കു ഒ​ഴു​ക്കി​യ​തി​നും കൊ​തു​കു വ​ള​രു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​തി​നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു 3000 രൂ​പ​യും പി​ഴ ചു​മ​ത്തി.
ലൈ​സ​ൻ​സ് ഇ​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​ടി ഗ​ണേ​ശ​ൻ അ​റി​യി​ച്ചു.