എ​ട​പ്പാ​ൾ മേ​ൽ​പ്പാ​ലം: അ​നു​ബ​ന്ധ ജോ​ലി​ക​ൾ തു​ട​ങ്ങി
Saturday, May 25, 2019 11:27 PM IST
എ​ട​പ്പാ​ൾ: അ​നി​ശ്ചി​ത​ങ്ങ​ൾ​ക്കൊ​ടു​വി​ൽ എ​ട​പ്പാ​ൾ ജം​ഗ്ഷ​നി​ൽ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ചു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച പ​ല തി​യ​തി​ക​ളി​ലും പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കാ​തി​രു​ന്ന​തു പ​ദ്ധ​തി സം​ബ​ന്ധി​ച്ച ആ​ശ​ങ്ക പ​ര​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തു മ​ണി​യോ​ടെ​യാ​ണ് മേ​ൽ​പ്പാ​ല നി​ർ​മാ​ണ സ്ഥ​ല​ങ്ങ​ളി​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്ക​ലും വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു വി​ടു​ന്ന​തി​നും നി​ർ​മാ​ണം സം​ബ​ന്ധി​ച്ചു​മു​ള്ള സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ലും ആ​രം​ഭി​ച്ച​ത്. ഇ​തി​നെ തു​ട​ർ​ന്നു ഗ​താ​ഗ​ത പ​രി​ഷ്ക്കാ​ര ന​ട​പ​ടി​ക​ളും രാ​ത്രി​യി​ൽ ആ​രം​ഭി​ച്ചു.
ഇ​തി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ഴി​ക്കോ​ട്ടു നി​ന്നു തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന ദീ​ർ​ഘ ദൂ​ര ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ തൃ​ക്ക​ണാ​പു​ര​ത്തു നി​ന്നു കു​ന്പി​ടി വ​ഴി​യും മാ​ണൂ​രി​ൽ നി​ന്നു ആ​ന​ക്ക​ര വ​ഴി​യും നീ​ലി​യാ​ട്, കു​റ്റി​പ്പാ​ല വ​ഴി​യി​ലൂ​ടെ ന​ടു​വ​ട്ട​ത്ത് എ​ത്ത​ണം. ടാ​ങ്ക​ർ, ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ വ​ളാ​ഞ്ചേ​രി​യി​ൽ നി​ന്നു കൊ​പ്പം, പ​ട്ടാ​ന്പി വ​ഴി പെ​രു​ന്പി​ലാ​വി​ൽ എ​ത്ത​ണം. തൃ​ശൂ​ർ ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ പെ​രു​ന്പി​ലാ​വി​ൽ നി​ന്നു തി​രി​ഞ്ഞു ഇ​തു വ​ഴി വ​ളാ​ഞ്ചേ​രി​യി​ലെ​ത്ത​ണം. തൃ​ശൂ​ർ ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ൾ ന​ടു​വ​ട്ട​ത്തു നി​ന്നു തി​രി​ഞ്ഞു ക​രി​ങ്ക​ല്ല​ത്താ​ണി, ച​മ്ര​വ​ട്ടം ജം​ഗ്ഷ​ൻ വ​ഴി കു​റ്റി​പ്പു​റ​ത്തെ​ത്ത​ണം. ഗ​താ​ഗ​ത പ​രി​ഷ്ക്കാ​രം പെ​രു​ന്നാ​ൾ വി​പ​ണി​യെ എ​ത്ര​മാ​ത്രം ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജം​ഗ്ഷ​നി​ലെ വ്യാ​പാ​രി സ​മൂ​ഹം.