വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു
Saturday, May 25, 2019 11:28 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ : അ​ങ്ക​മാ​ലി സ്വ​ദേ​ശി​ക​ളാ​യ പ​ത്തു പേ​ര​ട​ങ്ങു​ന്ന സം​ഘം മൈ​സൂ​രു​വി​ലേ​ക്കു​ള്ള വി​നോ​ദ യാ​ത്ര​ക്കി​ടെ അ​പ​ക​ട​ത്തി​ൽ പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നു ബ​ന്ദി​പ്പൂ​ർ ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പ​ത്താ​യി എ​തി​രെ​വ​ന്ന ലോ​റി​യു​മാ​യി ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം കൂ​ട്ടി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ക​മാ​ലി ക​റു​കു​റ്റി, പ​യ്യ​ന​ത്ത് വീ​ട്ടി​ൽ പൗ​ലോ​സ് (63), ഭാ​ര്യ ഫി​ലോ​മി​ന (63), മ​ക​ൾ ലി​റ്റോ ജൈ​സ​ണ്‍ (36), ഭ​ർ​ത്താ​വ് ജൈ​സ​ണ്‍ (42), മ​ക്ക​ളാ​യ ജോ​സ്വി​ൻ (ഒ​ന്പ​ത്), ജെ​സ്ലി​ൻ (എ​ട്ട്), ജോ​സ്ഫി​ൻ (നാ​ല്), പൗ​ലോ​സി​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ൾ സു​നീ​റ്റ (33), ഭ​ർ​ത്താ​വ് ഷോ​ണ്‍ (38), മ​ക​ൾ മെ​റി​ൻ​സ (ആ​റ്) എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഇ​തി​ൽ ഫി​ലോ​മി​ന​ക്ക് ത​ല​യ്ക്കും ജെ​യ്സ​ണി​ന്‍റെ വ​ല​തു കാ​ലി​നും പൊ​ട്ട​ലു​ണ്ട്.. എ​ല്ലാ​വ​രെ​യും പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ഷി​ഫ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.